എടത്തനാട്ടുകര: കോട്ടപ്പള്ള കലാസമിതി ഗ്രന്ഥശാലയില്‍ ഗ്രന്ഥശാല ദിനാചരണം സംഘടി പ്പിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് സി.ടി. രവീന്ദ്രന് പതാക ഉയര്‍ത്തി. താലൂക്ക് ലൈബ്രറി കൗണ്‍സി ല്‍ അംഗം സി.ടി മുരളിധരന് ഗ്രന്ഥശാലദിന പ്രതിജ്ഞക്ക് നേതൃത്വം നല്കി.പുസ്തക സമാഹര ണം, അക്ഷര ദീപം തെളിയിക്കല്‍, മത്സരവിജയികളെ അനുമോദിക്കല്‍ എന്നിവയും നടന്നു.പി. രഞ്ജിത്ത്, കെ. സന്ദീപ്, സി. നഫീസ, വൈശാഖ്, കെ. രവികുമാര്‍, നികേഷ്, ഫെബ്ന അഷറഫ്, ലൈബ്രേറിയന്‍ കാര്‍ത്തിക, ജിഷ്ണു, മജീദ്, നികേഷ് എന്നിവര്‍ സംസാരിച്ചു.
