പാലക്കാട്: ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ജില്ലയിലാകെ വിപുലമായ ‘ക്ലീന്‍ പാലക്കാട്’ കാംപെയിന് സംഘടി പ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ എക്സിക്യൂട്ടീവ് ഡയറക്ട റുമായ ജില്ലാ ശുചിത്വ സമിതി യോഗത്തിലാണ് തീരുമാനം. മാലിന്യസംസ്കരണം തുടര്‍ച്ചയായ സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി കാഡറ്റുകള്‍, യുവജന സംഘടനകള്‍, നെഹ്റു യുവകേന്ദ്ര, സന്നദ്ധ സംഘടനകള്‍, സാമൂഹിക കൂട്ടായ്മകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കാംപെയിന് നടപ്പാക്കുക. ഗാന്ധിജയന്തി ദിനത്തില്‍ പൊതുസ്ഥലങ്ങളും സ്ഥാപന പരിസരങ്ങളും ശുചീകരിക്കും.കാംപെയിന്റെ മുന്നോടിയായി വീടുകളിലും സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യശേഖരണം കൂടുതല്‍ കാര്യക്ഷമമാക്കാനും നൂറ് ശതമാനം യൂസര്‍ഫീ ശേഖരണം ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ഹരിതകര്‍മ്മ സേന യ്ക്ക് മാലിന്യം കൈമാറാത്ത വീടുകള്‍ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് നല്‍കും.
ഒക്ടോബര്‍ രണ്ടിന് മുമ്പ് ഇവരെ മാലിന്യശേഖരണ സംവിധാനത്തിന്റെ ഭാഗമാക്കും. ഹരിത കര്‍മ്മ സേനയ്ക്ക് മാലിന്യം കൈമാറാതിരിക്കുകയും യൂസര്‍ഫീ നല്‍കാതിരിക്കുകയും ചെയ്യു ന്നവര്‍ക്കെതിരെ ബോധവത്കരണവും തുടര്‍നടപടികളും ഉണ്ടാകും. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നതും കത്തിക്കുന്നതും ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ എന്‍ഫോ ഴ്സ്മെന്റ് നടപടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
