എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം സമാപിച്ചു. രണ്ട് ദിവസങ്ങളിലായി യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ ജനറല്‍, അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ നൂറുകണക്കിന് പ്രതിഭകള്‍ മാറ്റുരച്ചു.
ദ്യുതി 2കെ26 എന്നപേരില്‍ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളിന് സ്റ്റേജ് നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍ പാറോക്കോട് അധ്യക്ഷനായി. ഫ്ളവേഴ്സ് ടോപ് സിംഗര്‍ ഫെയിം അന്‍വിക സതീഷ് മുഖ്യാതി ഥിയായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി സൈനബ, സീനത്ത് കൊങ്ങത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, നിജാസ് ഒതുക്കുംപുറത്ത്, പ്രിന്‍സിപ്പല്‍ എസ്.പ്രതീഭ, പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ്, പി.ടി.എ. എക്സിക്യുട്ടിവ് അംഗം കെ.ഹരിദാസന്, സീനിയര്‍ അസിസ്റ്റന്റ് പി.ഹംസക്കുട്ടി സലഫി, സ്റ്റാഫ് സെക്രട്ടറിമാരായ കെ.ഉണ്ണിന്‍, എം.ജിജേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ടി.ബി ഷൈജു എന്നിവര്‍ സംസാരിച്ചു.
