മണ്ണാര്‍ക്കാട്: പാലക്കയം വില്ലേജിനെ ഇ.എസ്.എ. പരിധിയില്‍ നിന്നും പൂര്‍ണമായും ഒഴിവാക്ക ണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് കാഞ്ഞിരത്ത് നടക്കുന്ന യോഗം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എം.ആര് മുരളി ഉദ്ഘാടനം ചെയ്യും.
പരിസ്ഥിതി ലോല പ്രദേശമായി മേഖലയെ പ്രഖ്യാപിക്കുന്നതോടെ പ്രദേശങ്ങളില്‍ കാര്ഷികാദാ യമെടുക്കല്, പുതുതായി കൃഷി ചെയ്യല്‍, നിര്മാണപ്രവര്ത്തനങ്ങള്ക്കെല്ലാം നിയന്ത്രണങ്ങള്‍ വരുമെന്നാണ് സംയുക്ത കര്‍ഷക സമിതി ചൂണ്ടിക്കാട്ടുന്നത്. ഇതോടെ മേഖലയില്‍ ജനജീവി തവും ദുരിതമാകുമെന്നും പറയുന്നു. ഈപശ്ചാത്തലത്തില്‍ വില്ലേജിനെ ഇ.എസ്.എ. പരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം.
യോഗത്തില്‍ കിസാന്‍ സഭ ജില്ലാ സെക്രട്ടറി പി.മണികണ്ഠന്, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ജോസ് മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. ക.കെ രാജന് മാസ്റ്റര്‍, പി.ചിന്നക്കുട്ടന്‍, എസ്. ആര് ഹബീബുള്ള, സോണി പോള്‍, പി.അബ്ദുറഹ്മാന്, കെ.പ്രവീണ്‍, ആയിഷാബാനു, നിസാര്‍ മുഹമ്മദ്, ചാണ്ടി തുണ്ട്മണ്ണില് എന്നിവര്‍ പങ്കെടുക്കും.
