മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വയോജനങ്ങളുടെ പരിചരണം, ക്ഷേമം, അന്തസ്സ്, അവകാശ സംര ക്ഷണം എന്നിവ ഉറപ്പാക്കുന്നതിനായി തയാറാക്കുന്ന കേരള സംസ്ഥാന വയോജന (പരിചരണ വും അവകാശ സംരക്ഷണവും) ബില്‍, 2026 സംബന്ധിച്ച് മുഖ്യമന്ത്രി അവലോകന യോഗം നട ത്തി. ബില്ലിന്റെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിയമനിര്‍മാണവുമായി സംസ്ഥാ ന സര്‍ക്കാര്‍ ഉടന്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തിന്റെ മാറിവരുന്ന ജനസംഖ്യാ ഘടന കണക്കിലെടുത്ത് വയോജന സൗഹൃദമായ സമഗ്ര സംവിധാനം രൂപപ്പെടുത്തുകയാണ് നിയമത്തിന്റെ ലക്ഷ്യം. ആരോഗ്യകരവും സജീവ വുമായ വാര്‍ധക്യം പ്രോത്സാഹിപ്പിക്കുക, കഴിയുന്നത്ര സ്വന്തം വീടുകളിലും കുടുംബ-സാമൂഹി ക അന്തരീക്ഷത്തിലും തുടരാന്‍ വയോജനങ്ങള്‍ക്ക് സാഹചര്യമൊരുക്കുക, ആവശ്യമായ ഘട്ടങ്ങ ളില്‍ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ഉറപ്പാക്കുക എന്നിവയ്ക്കാണ് ബില്‍ പ്രാധാന്യം നല്‍കുന്നത്. വയോജന പരിചരണ കേന്ദ്രങ്ങള്‍, അസിസ്റ്റഡ് ലിവിങ് സൗകര്യ ങ്ങള്, പകല്‍വീടുകള്‍, ഹോം കെയര്‍ ഏജന്‍സികള്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ആവശ്യമായ നിലവാരവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ബില്ലില്‍ വിഭാവനം ചെയ്യുന്നുണ്ട്.
പരിചരണ മേഖലയെ പ്രൊഫഷണല്‍ സംവിധാനമായി വികസിപ്പിക്കുക എന്നത് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി കേരള ജെറിയാട്രിക് കെയര്‍ സര്ട്ടിഫിക്കേഷന് ഫ്രെയിംവര്‍ക്ക് രൂപീകരിക്കുകയും പരിചാരകര്‍ക്ക് പരിശീലനവും നല്‍കും. സര്ട്ടിഫിക്കേഷന്, പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കി പരിശീലനം നേടിയ പരിചാകരുടെ സംസ്ഥാനതല രജിസ്റ്റര്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്. ഇതിലൂടെ വയോജന പരിചരണത്തിന്റെ ഗുണനിലവാ രം ഉയര്‍ത്തുന്നതിനൊപ്പം നൈപുണ്യമുള്ള പരിചരണ തൊഴിലാളികളെ സൃഷ്ടിക്കാനും പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കാനും കഴിയും.
വയോജനങ്ങളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളെ പുതിയ സാമ്പത്തിക-തൊഴില്‍ അവസരങ്ങ ളുമായി ബന്ധിപ്പിക്കുന്ന ‘സില്‍വര്‍ ഇക്കോണമി’ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ഗുണനിലവാരമുള്ള പരിചരണ സേവനങ്ങള്‍, സാങ്കേതികവിദ്യ, ആരോഗ്യപരിചരണം, അസിസ്റ്റഡ് ലിവിങ്, ഹോം കെയര്‍, വയോജന സൗഹൃദ ഉല്‍പ്പന്നങ്ങള്‍, മറ്റ് നവീന സേവനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിച്ച് സേവനം, നൈപുണ്യം, സംരംഭകത്വം, തൊഴില്‍ എന്നിവ ഉള്‍പ്പെടുന്ന സുസ്ഥിരമായ ഒരു വയോജന പരിചരണ മേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം.നിയമത്തിന്റെ ഫലപ്രദമായ നടത്തിപ്പിനും നിരീക്ഷണത്തിനും പരാതി പരിഹാരത്തിനുമായി സംസ്ഥാന-ജില്ലാതല സംവിധാനങ്ങളും ബില്ലില്‍ വിഭാവനം ചെയ്യുന്നു.
ഡിജിറ്റല്‍-സാമ്പത്തിക സുരക്ഷയ്ക്കും പ്രത്യേക പരിചരണം ആവശ്യമായ വയോജനങ്ങള്‍ക്കു ള്ള പിന്തുണയ്ക്കും ആവശ്യമായ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.വയോജന സമൂഹത്തി ന്റെ വെല്ലുവിളികള്‍ നേരിടുന്നതിനൊപ്പം അതിലെ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കേരളം ഇപ്പോള്‍ തന്നെ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്തസ്സ്, ഗുണനിലവാരമു ള്ള പരിചരണം, സംരക്ഷണം, സജീവമായ വാര്‍ദ്ധക്യം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്ന ഭാവി സജ്ജമായ സംവിധാനം രൂപപ്പെടുത്തുകയാണ് നിര്‍ദ്ദിഷ്ട നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടു ന്നത്.
