കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ നേതൃത്വ ത്തില്‍ സംഘടിപ്പിച്ച ഗ്രന്ഥശാലാദിനാചരണ പരിപാടി കോട്ടോപ്പാടം പഞ്ചായത്ത് അംഗം സുഹറ റഷീദ് ജ്ഞാനദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് മൊയ്തീന് കുട്ടി.സി അധ്യക്ഷനായി. ലൈബ്രറിയില്‍ പുതുതായി അംഗത്വമെടുത്തവരെ സെക്രട്ടറി എം.ചന്ദ്രദാസന്‍ സ്വീകരിച്ചു.ലൈബ്രറി അംഗങ്ങള്‍ ശേഖരിച്ച പുസ്തകങ്ങള്‍ വനിതാ വേദി സെക്രട്ടറി ഉഷാകുമാരി ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന് പതാക ഉയര് ത്തി. ഭാരതി ശ്രീധര്‍, സത്യഭാമ, ശങ്കരനാരായണന്, ജിഷ്മി, ശിവശങ്കരന് എന്നിവര്‍ നേതൃത്വം നല്കി.
