അഗളി: പുഴയില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സം ഭവത്തില്‍ പ്രതിയുമായി സ്ഥലത്ത് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കസ്റ്റഡി കാലാവധി പൂര്‍ത്തി യാക്കി പ്രതി വെസ്റ്റ് ബംഗാള്‍, അലിപുര്‍ദ്വാര്‍ സ്വദേശി പ്രവോദ് ദാസി(35)നെ ആണ് ചൊവ്വാഴ്ച വീണ്ടും അട്ടപ്പാടി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കുക. വെള്ളിയാഴ്ചയാണ് കോടതിയില്‍ അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് പരിഭാഷിയെ ഉപയോഗിച്ച് വിശ ദമായി ചോദ്യം ചെയ്തിരുന്നു. ശേഷം പല തവണയായി ചീരക്കടവില്‍ ജോലി ചെയ്തിരുന്ന കൃഷി യിടത്തിലും ഭവാനിപ്പുഴയിലും എത്തിച്ച തെളിവെടുപ്പ് നടത്തി.
അതിക്രൂരമായി നടത്തിയ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഒരു കൂസലുമില്ലാതെ വിവ രിച്ചു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവുമായുള്ള സൗഹൃദം മുതലെടുത്ത് വീട്ടിലെത്തി പ്രണയം നടിച്ച് അട്ടപ്പാടിയില്‍ എത്തിച്ചത്. സ്ത്രീ ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ ഉണ്ടായ വാക്ക് തര്‍ക്ക ത്തിനിടെയാണ് കൊലപാതകം. സെപ്തംബര്‍ രണ്ടിന് രാത്രിയാണ് വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രോണിത (35), ഇവരുടെ മകള്‍ ജോഹിത (4) എന്നിവര്‍ മരണപ്പെട്ടത്. കത്തികൊണ്ട് തലക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാന്‍ തല അറത്തു മാറ്റി മൂന്ന് ചാക്കിലാക്കി പുഴയില്‍ തള്ളുകയായിരുന്നു.സ്കൂബാ ഡൈവേഴ്സ് എത്തിയാണ് ചില തൊണ്ടി മുതലുകള്‍ മുങ്ങിയെടുത്തത്.
കഴിഞ്ഞ ആറിന് പകല്‍ ഒന്നരയോടെയാണ് നാടിനെയാകെ ഞെട്ടിച്ച് അട്ടപ്പാടിയിലെ ചീരക്ക ടവില്‍ സ്ത്രീയെയും കുട്ടിയെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഭവാനിപ്പുഴയില്‍ തലയും ഉടലും വെവ്വേറെ മൂന്ന് ചാക്കളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടത്. ഇയാള്‍ക്ക് വേറെ ഭാര്യയും നാല് മക്കളും നാട്ടിലുണ്ടെന്ന് പൊലിസ് പറഞ്ഞു. ഡി.വൈ.എസ്.പി. ആര്.അശോകന് തലവനായു ള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
