മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റസിന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണസംഗമം നടത്തി.ഡോ.റോസ് തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വാലി പ്രസിഡന്റ് എം. ചന്ദ്രദാസന്‍ അധ്യക്ഷനായി. സെക്രട്ടറി പി.അച്യുതനുണ്ണി, വനിതാവേദി പ്രസിഡന്റ് സുപ്രിയ, ട്രഷറര്‍ എം.പി ഉമ്മര്‍, കെ.വിജയരാഘവന്, ജിജി മാത്യു, വിനു തോമസ്, ലിസ്സി , ആന്‍സ് എന്നിവര്‍ സംസാരിച്ചു. ബി.എഡ്. മാത്തമറ്റിക്സ് പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയ കെ.ശ്രുതിയെ ചട ങ്ങില്‍ അനുമോദിച്ചു.വിവിധ മത്സരങ്ങളും ഓണസദ്യയമുണ്ടായി.മത്സരവിജയികള്‍ക്ക് രക്ഷാധികാരി അബ്ദുള്‍ റഹിമാന്‍ സമ്മാനവിതരണം നടത്തി.
