കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വെട്ടംവാര്ഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി. എഫ്. തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് അധ്യക്ഷനായി. സ്ഥാനാര്‍ഥി അബ്ദുല്‍ ജലീല്‍, ഡി.സി.സി. സെക്രട്ടറിമരായ സി.അച്യുതന്, സി.എന്‍ ശിവദാസന്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ സലാം മാസ്റ്റര്‍, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.എം അന്‍വര്‍ സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമുദ്ദീന്‍ പൊന്നങ്കോട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ ഷൈജു, യു.ഡി.എഫ്. ചെയര്മാന് ശശികുമാര്‍, സി.എം.പി. നിയോജകമണ്ഡലം പ്രസിഡന്റ് രാമ ചന്ദ്രന് മാസ്റ്റര്‍, കേരള കോണ്‍ഗ്രസ് (ജോസഫ്) നിയോജക മണ്ഡലം പ്രസിഡന്റ് ജോയ് എന്നിവര്‍ സംസാരിച്ചു. രവി വാഴംപുറം, സി.വി യൂസഫ്, സലാം അറോണി, സമദ് വെട്ടം, കരിമ്പ പഞ്ചായ ത്ത് പ്രസിഡന്റ് ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
