കല്ലടിക്കോട് :കരിമ്പ പഞ്ചായത്തിലെ വെട്ടം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് നടത്തി. സി.പി.എം. സംസ്ഥാന കമ്മറ്റിയംഗം കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കരിമ്പ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.പി സജി അധ്യ ക്ഷനായി.സ്ഥാനാര്‍ഥി വി.എം മുഹമ്മദ് അഷറഫ് ,സി.പി.എം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന്, കെ.സി റിയാസുദീന്‍, ഏരിയാ കമ്മറ്റിയംഗം കെ.കോമളകുമാരി, സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശിവദാസന്‍, കെ.രാധാക്യഷ്ണന്, എം.എം തങ്കച്ചന്, ഗോപിനാഥന്, ഉണ്ണിക്കുട്ടന്, പി.ജി.വല്സന് എന്നിവര്‍ സംസാരിച്ചു.
