കോട്ടോപ്പാടം: വിദ്യാരംഗം കലാസാഹിത്യവേദി അലനല്ലൂര്‍ മേഖല സര്‍ഗോത്സവം തിരുവിഴാം കുന്ന് എ.എം.എല്‍.പി. സ്കൂളില്‍ നടന്നു. അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹബീബുള്ള അന്‍സാരി ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ താളിയില്‍ സൈനുദ്ദീന്‍ അധ്യക്ഷനായി. പ്രധാന അധ്യാപിക ജാസ്മിന് കബീര്‍, വിദ്യാരംഗം സബ് ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് ചെത്തല്ലൂര്‍, വൈസ് ചെയര്മാന് ജി.എന്‍ ഹരിദാസ്, എച്ച്.എം. ഫോറം ജോയിന്റ് കണ്‍വീനര്‍ യൂസഫ് പുല്ലിക്കുന്നന്‍, പി.ടി.എ. പ്രസിഡന്റ് അബ്ദുസ്സലാം, എം.പി.ടി.എ. പ്രസിഡന്റ് പി.ശ്രീകല, പി.ടി.എ. വൈസ് പ്രസിഡന്റ് കൃഷ്ണദാസ്, വിദ്യാരംഗം എക്സിക്യുട്ടിവ് അംഗങ്ങളായ ജയചന്ദ്രന് ചെത്തല്ലൂര്‍, പി.ദീപക്, ഫിറോസ് ഖാന് പുത്തനങ്ങാടി, മുന്‍ പ്രധാന അധ്യാപകന് സി.കെ മുഹമ്മദാലി, വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സമാപന സമ്മേളനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതുശങ്കര് ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രന് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് കെ.പി ഉമ്മര്‍ വിശിഷ്ടാതിഥിയായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കര്‍ സമ്മാനവിതരണം നടത്തി. കെ.ഉമ്മുസല്‍മ, സി.പി ഉമ്മര്‍, നൗഫല്‍ താളിയില്‍, എന്‍.മുഹമ്മദ് ഹബീബ് എന്നിവര്‍ സംസാരിച്ചു. മേഖലയിലെ 28 വിദ്യാലയങ്ങളില്‍ നിന്നായി 200-ലധികം കുട്ടികള്‍ സര്‍ഗോത്സവത്തില്‍ പങ്കെടുത്തു.ഇവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കൂടാതെ നാല് ശില്പശാലകളില് മികച്ച പ്രകടനം നടത്തിയ 20 പേര്‍ക്ക് പ്രത്യേക ട്രോഫികളും വിതരണം ചെയ്തു.പി.എം നാരായണന്, കെ.എന്‍ കുട്ടി കടമ്പഴിപ്പുറം, എ.കെ അബ്ദുല്‍ റഹിമാന്‍, സുരേഷ് ബാബു ആലിപ്പറമ്പ് എന്നിവര്‍ ശില്പശാലകള്ക്ക് നേതൃത്വം നല്കി.
