എടത്തനാട്ടുകര:കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപ കമായി സെപ്തംബര്‍ 14 ഗ്രന്ഥശാലാ ദിനമായി ആചരിക്കുന്നതിന്റെ ചളവ മൈത്രി ലൈബ്രറിയു ടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തില്‍ പ്രസി ഡന്റ് സി.എന്‍. ആസാദ് പതാക ഉയര്‍ത്തി. സെക്രട്ടറി കെ. സേതുമാധവന് അധ്യക്ഷനായി. അഡ്വ.ബെന്നി അഗസ്റ്റ്യന്‍, പി. ജ്യോതീന്ദ്രകുമാര്‍, പി.നീലകണ്ഠന്, എ.വിപിന്‍ ദാസ്, പി.ജയകൃഷ്ണന്, കെ.ധര്‍മ്മപ്രസാദ്, ഇ.ജിഷ എന്നിവര്‍ സംസാരിച്ചു. പുസ്തക കാഴ്ച, മെമ്പര്‍ഷിപ്പ് കാംപെയിന്, അക്ഷരജ്വാല എന്നീ പരിപാടികളും നടന്നു.
