മണ്ണാര്‍ക്കാട്:നഗരത്തിലെ എ.ടി.എം. കൗണ്ടറില്‍ വെച്ച് ഇടപാടുകാരനില്‍ നിന്നും പണംതട്ടി പ്പറിച്ചെന്ന കേസില്‍ ഒരാളെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കാരാകുര്‍ശ്ശി പലവിന്തോല വളപ്പില്‍ ഫവാസിനെ (28)യാണ് മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
നഗരത്തിലെ എസ്.ബി.ഐയുടെ എ.ടി.എം. കൗണ്ടറില്‍ പണം പിന്‍വലിക്കാനെത്തിയ വടക്കു മണ്ണം സ്വദേശി ഐശ്വര്യ വീട്ടില്‍ പരമേശ്വരന് കെ.നായരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. എ.ടി. എമ്മില്‍ നിന്നും ഇദ്ദേഹം 40,000രൂപ പിന്‍വലിച്ച ശേഷം തോള്‍ബാഗില്‍ വെയ്ക്കുന്നതിനിടെയാ ണ് പണം അപഹരിച്ചത്. ഇത് സംബന്ധിച്ച് പരമേശ്വരന് നായര്‍ നല്കിയ പരാതിയില്‍ കണ്ടാല റിയുന്ന രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇന്ന ലെ തൃത്താലയില്‍ വെച്ച് ഫവാസിനെ പിടികൂടുകയായിരുന്നു.തൃത്താല പൊലിസ് സ്റ്റേഷന് പരിധിയിലെ ഒരു എ.ടി.എമ്മില്‍ മോഷണശ്രമം നടത്തിയതിന് യുവാവിനെതിരെ കേസെടുത്തി ട്ടുണ്ട്.
സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റംഷാദ്, അനീഷ്, ബിബിന്‍, സുഭാഷ്, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ എ.ടി. എം. കൗണ്ടറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയ തായി പൊലിസ് അറിയിച്ചു.
