അഗളി: സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുന്നതിനും കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും സമഗ്ര പരിഷ്കരണങ്ങള്‍ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘സ്കില്‍ബിസ് – വണ്‍ സ്കൂള്‍, വണ്‍ പ്രോഡക്റ്റ്/സര്‍വീസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടി പുതൂര്‍ ട്രൈബല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പുതിയ കാലഘട്ടത്തിനനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെ ന്നും അദ്ദേഹം അറിയിച്ചു. മാറുന്ന ശാസ്ത്ര- സാങ്കേതിക മുന്നേറ്റങ്ങള്‍ക്ക് അനുസൃതമായി വി എച്ച് എസ് ഇ പാഠ്യപദ്ധതിയിലും ഘടനയിലും മാറ്റങ്ങള്‍ അനിവാര്യമാണ്. റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ നൂതന തൊഴില്മേഖലകളി ലേക്ക് വിഎച്ച്എസ്ഇ വിഭാഗവും കടന്നുചെല്ലണം. ഉപരിപഠന സാധ്യത നിലനിര്‍ത്തി, കൃത്യമായ തൊഴില്‍ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകള്‍ വിഭാവനം ചെയ്യേണ്ടത്. വി എച്ച് എസ് ഇയെ കൂടുതല്‍ വിദ്യാര്‍ഥിസൗഹൃദവും ആധുനികവുമാക്കാനുള്ള രൂപരേഖ സമിതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതൂര്‍ സ്കൂളിനായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തി ല്‍ പൂര്‍ത്തിയാക്കും. വിനോദസഞ്ചാരികള്‍ക്ക് താവളം- മുള്ളി വഴി ഊട്ടിയിലേക്ക് പോകുന്ന പാതയിലെ യാത്രാതടസം പരിഹരിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വി.എച്ച്.എസ്.ഇ. വിഭാഗം രൂപം നല്കിയ പദ്ധതിയാണ് ‘സ്കില്‍ബിസ് – വണ്‍ സ്കൂള്‍, വണ്‍ പ്രോഡക്റ്റ്/സര്‍വീസ്’. ഓരോ സ്കൂളിലും തൊഴില്‍പരമായ ഓരോ ഉത്പന്നമോ സേവനമോ വികസിപ്പിച്ചെടുത്ത് സമൂഹത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വിദ്യാര്‍ഥികളില്‍ പ്രായോഗിക തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നതിനൊപ്പം പഠനത്തോടൊപ്പം വരുമാനവും ഉറപ്പാക്കും. പദ്ധതിയുടെ ഭാഗമായി പുതൂര്‍ ഗവ. ട്രൈബല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാസ്റ്റര്‍ ഗാര്‍ഡനര്‍, ഫ്ലോറി കള്‍ച്ചറിസ്റ്റ് എന്നീ കോഴ്സുകളുടെ ഭാഗമാ യി ഗോത്രകലയും പരിസ്ഥിതിസൗഹൃദ സമീപനങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ഇന്‍ഡോര്‍ ഓര്‍ണമെന്റല്‍ പ്ലാന്റ് നിര്‍മാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യ വില്പനയും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് വി എച്ച് എസ് ഇ രണ്ടാം വര്‍ഷ വിദ്യാര്‍ഥി എം ഗോകുല്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനവും ശ്രദ്ധേയമായി.
ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അല്ലന് അധ്യക്ഷനായി. വി.എച്ച്.എസ്. ഇ. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി മനോജ് പദ്ധതി അവതരണം നടത്തി. പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേല്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി എസ് ചിത്ര, ജില്ലാ പഞ്ചായ ത്ത് അംഗം അബ്ദുള്‍ ലത്തീഫ്, വി.എച്ച്.എസ്.ഇ. കരിക്കുലം ഡി.ഡി. ഡോ. എ.എം അസ്ഹര്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ അഷറഫ് കൊയിലോത്താന്‍ കണ്ടിയില്‍, പുതൂ ര്‍ ജി.ടി.വി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ഡോ. മരിയ തെരേസ, സിജിസിസി കോഡിനേറ്റര്‍ മുഹമ്മദ് ഇഖ്ബാല്‍, സ്ഥിരംസമിതി അധ്യക്ഷര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങി യവര്‍ പങ്കെടുത്തു
