മണ്ണാര്‍ക്കാട്: കുന്തിപ്പുഴയ്ക്ക് കുറുകെ പോത്തോഴിക്കടവില്‍ പുതിയ പാലം നിര്‍മിക്കണമെന്നാ വശ്യപ്പെട്ട് എന്‍.സി.പി. (എസ്.പി.) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പൊതുയോഗം സംഘ ടിപ്പിച്ചു. പോത്തോഴിക്കാവില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് കാപ്പില്‍ സെയ്തലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.സി ഹൈദരലി അധ്യക്ഷനായി. പ്രദേശവാസികളുടെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാന്‍ പോത്തോഴിക്കടവ് പാലം അടിയന്തരമായി നിര്‍മിക്കണമെന്നും മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ പാലം നിര്‍മിച്ച് പുതിയ ബൈപ്പാസ് റോഡ് യാഥാര്‍ഥ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ കൗണ് സിലര് എസ്.അജയകുമാര്‍, റഷീദ് നമ്പിയത്ത്, കരുണാകര മേനോന്, രവീന്ദ്രന്, ജോബി, ആയിഷ ബാനു, വേണു പള്ളത്ത്, ബാലകൃഷ്ണന്, എം.അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
