അലനല്ലൂര്‍: മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകള്‍ക്കുള്ള ആശങ്കകളും സംശയങ്ങളും ദുരീകരിക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തര മായി ഇടപെടണമെന്ന് ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷന് ട്രസ്റ്റ് ഫോര്‍ സോഷ്യല്‍ വെല്‍ഫെയര്‍ യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ക്കായി ബാബു മൈക്രോടെക് കണ്‍വീനറായി പ്രത്യേക സബ് കമ്മിറ്റിയും രൂപീകരിച്ചു.
ടൗണുകളില്‍ ശാസ്ത്രീയമായ പാര്‍ക്കിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തുകളും നഗരസഭകളും നടപടിയെടുക്കണം. കാലഹരണപ്പെട്ട വാടകനിയന്ത്രണ നിയമം പരിഷ്കരി ക്കുക, 3000 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് നികുതി ചുമത്തുന്ന അധികാരികളു ടെ നിലവിലെ മാനദണ്ഡങ്ങളും പരിധികളും പുന:പരിശോധിക്കുക, അധികനികുതി ഈടാക്കു ന്നതിന് കൃത്യമായ കാലാവധി നിശ്ചയിക്കുക, കെട്ടിടങ്ങളുടെ കാലപ്പഴക്കം കണക്കിലെടുത്ത് നികുതിയിളവ് അനുവദിക്കുക തുടങ്ങഇയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
ട്രസ്റ്റിന്റെ അലനല്ലൂര്‍ ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ ബനിയാസ് ഹസ്സന് ഹാജി അധ്യക്ഷനാ യി. ജനറല്‍ സെക്രട്ടറി പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് റിപ്പോര്‍ട്ടും യൂസുഫ് മഠത്തൊടി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സൈനുദ്ദീന്‍ ആലായന്‍, ഹസ്സന് പൊന്നേത്ത്, ബാബു മൈക്രോടെക്, പാക്കത്ത് ഷാജി, ഷാജഹാന് അജുവ, ഉമ്മര്‍ പടുവന്‍പാടന്‍, ടി.പി ആദം, വി.പി ഹംസ, ഉണ്ണീന്‍കുട്ടി ഹാജി, മൂസ കണ്ണംതൊടി, ഞെട്ടികുളയന് മുഹമ്മദാലി, ഉമ്മര്‍ കാപ്പുങ്ങല്‍, മുഹമ്മദാലി കൊളക്കാടന്‍, ആറാട്ടുതൊടി ഹംസ, നാസര്‍ പുത്തന്‍കോട്ട്, സി.കെ നജ്മ, അബ്ദുല്‍ കരീം ആറാട്ടുതൊടി, രാമകൃഷ്ണന്, കൃഷ്ണന്‍കുട്ടി, പടുവില്‍ ഹൈദ്രു, സജിത്ത് റഹ്മാന് കീടത്ത്, നെയ്യപ്പാടത്ത് ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
