മണ്ണാര്‍ക്കാട്: കേരളത്തില്‍ നിന്നടക്കം ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തിയതി നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സം സ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിന് കത്തയച്ചു.
കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നല്ലൊരു പങ്കും വിദേശത്ത് ജോലി ചെയ്യുന്നവരാ ണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിഷ്കര്‍ഷിച്ചിട്ടുള്ള തരത്തിലുള്ള മെഡിക്കല്‍ സ്ക്രീനിംഗ് സര്ട്ടി ഫിക്കറ്റ് സെപ്റ്റംബര്‍ 15-നകം ലഭ്യമാക്കാന്‍ പലര്‍ക്കും പ്രയാസമുണ്ട്. വിദേശത്തെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ നിന്നും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ തടസ്സങ്ങളുണ്ടെന്നും, പല സ്ഥാപനങ്ങളും ഇവ നല്കാന് വിസമ്മതിക്കുന്നു ണ്ടെന്നും കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ സ്ക്രീനിംഗ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തിയതി നീട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, പ്രവാസികളായ ഹാജിമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാ ന് പ്രത്യേക സമയപരിധി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്ക്കും സുഗമമായി നിര്‍വഹിക്കാനുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ഥിച്ചു.
