എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളില്‍ സ്കൂള്‍ സുരക്ഷ കമ്മിറ്റി രൂപീകരണവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു.വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി നടന്ന ബോധവല്‍ക്കരണ സദസില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷന് എ.എസ്.ഐ. കെ.പി ബീന ക്ലാസെടുത്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ നജീബ് അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.പി സഷീര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷ്റഫ്, സ്കൂള്‍ സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ.വി സഹല്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.ഫൗസിയ മോള്, സി.പി ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
