തച്ചമ്പാറ:പഞ്ചായത്തിലെ 7, 8, 9, പത്ത് വാര്‍ഡുകളിലെ സംയുക്ത പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. കസ്തുരിരംഗന്‍ റി പ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പാലക്കയം വില്ലേജി ലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്ന് സര്ക്കാരിനോടാവശ്യപ്പെടുന്നതിന്റെ ഭാഗമായാണ് ത്യേക ഗ്രാമസഭ ചേര്‍ന്നത്.പാലക്കയം സെന്റ് മേരീസ് പാരിഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ് അധ്യക്ഷയായി. പാലക്കയം സെന്റ് മേരീസ് പള്ളി വികാരി ഫാ.ബിനു പൊന്കാട്ടില് പ്രമേയം അവതരിപ്പിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചതു മുതല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍,തോട്ടങ്ങള്‍ എന്നിവ പരിസ്ഥി തിലോല മേഖലയില്‍ ഉള് പ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നു, ഈ വിഷയത്തില്‍ അവ്യക്തത തുടരുകയാണ്. ഇതു പാലക്കയം വില്ലേജിലെ കര്‍ഷകരുടെയും സാധാരണക്കാരുടെയും സൈ്വര്യജീവിതത്തിനും ഉപജീവനത്തി നും ഭീഷണിയാണ്. തെങ്കര മെഴുകുംപാറ മുതല്‍ കാഞ്ഞിക്കുളം വടക്കന്റെകാട് വരെ നീണ്ടു കിടക്കുന്ന പാലക്കയം വില്ലേജിനെ ഭൂമിശാസ്ത്ര പരമായും ജനവാസ സ്വഭാവമനുസരിച്ചും പുന ര്വിഭജിക്കുക. ജനവാസ മേഖലകള്‍, കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍ എന്നിവ മാത്രമായി പ്രത്യേക വില്ലേജായി രൂപീകരിച്ച് അവയെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചു.
പാലക്കയം വില്ലേജിലെ ജനവാസ- കാര്‍ഷിക മേഖലകളെ തൊട്ടടുത്തുള്ള പൊറ്റശേരി, തച്ചമ്പാറ, കരിമ്പ, കല്ലടിക്കോട് എന്നീ വില്ലേജുകളിലേക്ക് പുനഃക്രമീകരിച്ച് ചേര്‍ത്ത് പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യമായ നടപടി എടുക്കണം. എന്നിങ്ങനെയായിരുന്നു പ്രധാന ആവശ്യങ്ങള്‍. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സെലീന, വാര്‍ഡ് അംഗങ്ങളായ ഉണ്ണി വേങ്ങശേരി, റെജി കുറ്റിക്കല്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം ബെറ്റി ലോറന്‍സ്, ജില്ലാ പഞ്ചായത്ത് അംഗം ബീന തകരപ്പള്ളില്‍, കുഞ്ഞുമോന്പൈലി, പി.പുഷ്പലത, പ്രകാശ്തോമസ്, തച്ചമ്പാറ പഞ്ചായത്ത് സെക്രട്ടറി അജിന് വി.രാജു എന്നിവര്‍ സംസാരിച്ചു.
