മണ്ണാര്‍ക്കാട്: രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ഓഫിസുകളെ വയോജന സൗഹൃദമാക്കുന്നതിനായി സമഗ്ര സര്ട്ടിഫിക്കേഷന് നല്കുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു. വയോജനക്ഷേമ വകുപ്പ് മുഖേന വില്ലേജ്, താലൂക്ക് ഓഫിസുകള്‍ മുതല്‍ ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പദ്ധതി ഘട്ടംഘട്ടമായി വ്യാപിക്കും.പൊതുവായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓഫിസുകളില്‍ പരിശോധന നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് വിഭാഗങ്ങളിലായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. നിശ്ചിത കാലയളവിന് ശേഷം സര് ട്ടിഫിക്കേഷന് പുതുക്കണം. സര്‍ട്ടിഫിക്കറ്റ് നേടിയ ഓഫിസുകളില്‍ മുന്നറിയിപ്പില്ലാതെയും പരിശോധന നടത്തും.
രാജ്യത്ത് ഏറ്റവുമധികം മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ വയോജന ജനസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് കണക്ക്. സര്‍ക്കാര്‍ ഓഫിസു കളിലെത്തുന്ന മുതിര്‍ന്ന പൗരന്മാര് നേരിടുന്ന നീണ്ട ക്യൂ, പ്രവേശനത്തിന് പടികള്‍ മാത്രമുള്ള സംവിധാനം, ചെറിയ അക്ഷരത്തിലുള്ള ഫോമുകള്‍, ഗോവണികയറി എത്തേണ്ട കൗണ്ടറുകള്‍ തുടങ്ങിയ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ച് മേഖലകളിലായാണ് ഓഫിസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷ മതയ്ക്ക് 30 ശതമാനം, സേവനരീതിക്ക് 25 ശതമാനം, ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനം, വിവരവിനിമയത്തിന് 15 ശതമാനം, പങ്കാളിത്തത്തിന് 10 ശതമാനം എന്നിങ്ങനെയാണ് സ്കോര്‍ നിശ്ചയിക്കുക. പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയം, മുതിര്‍ന്നവര്‍ക്ക് മുന്‍ഗണനാ ക്യൂ, മുതിര്‍ന്ന പൗരന്മാരുടെ ആവശ്യ ങ്ങള്‍ക്കായി പ്രത്യേകം ചുമതലയുള്ള ഉദ്യോഗസ്ഥന് തുടങ്ങിയവ നിര്‍ബന്ധിത മാനദണ്ഡ ങ്ങളായിരിക്കും. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മൊത്തം സ്കോര്‍ എത്രയായാലും സര്‍ട്ടിഫി ക്കേഷന് അര്‍ഹതയുണ്ടാകില്ല.
85 ശതമാനത്തിന് മുകളില്‍ ആകെ സ്കോറും ഓരോ മേഖലയിലും കുറഞ്ഞത് 60 ശതമാനം സ്കോറും നേടുന്ന ഓഫിസുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 70 മുതല്‍ 84 ശതമാനം വരെ സ്കോര്‍ നേടുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് സില്‍വര്‍ സര്‍ട്ടിഫി ക്കറ്റും 60 മുതല്‍ 69 ശതമാനം വരെ സ്കോര്‍ നേടുന്നവര്‍ക്ക് താല്‍ക്കാലിക ബ്രോണ്‍സ് സര്ട്ടി ഫിക്കറ്റും നല്‍കും. ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റിന് രണ്ടു വര്‍ഷമാണ് കാലാവധി. തുടര്‍ന്ന് പുനഃ പരിശോധന നടത്തിയ ശേഷമേ ഇത് സ്ഥിരപ്പെടുത്തൂ. സര്‍ട്ടിഫിക്കറ്റുള്ള ഓഫിസുകളില്‍ പത്തു ശതമാനത്തിലും ഓരോ വര്‍ഷവും അപ്രതീക്ഷിത പരിശോധന നടത്തും.ഓഫീസ് സന്ദര്‍ശിച്ച് സ്കോര്‍ നിശ്ചയിക്കുന്നത് ബന്ധപ്പെട്ട ഓഫിസുമായി യാതൊരു ബന്ധവുമില്ലാത്ത എംപാനല്‍ ചെയ്ത സ്വതന്ത്ര ഏജന്‍സികളാണ്.
വയോജന വകുപ്പിനു കീഴിലെ നോഡല്‍ സെല്ലാണ് രജിസ്ട്രി കൈകാര്യം ചെയ്യുക. മാനദണ്ഡ ങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും ഗോള്‍ഡ് പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നതും സംസ്ഥാന തല സ്റ്റിയറിംഗ് കമ്മിറ്റിയാണ്. ഷാര്‍ജയിലെ വയോജനസൗഹൃദ മാതൃക, ലോകാരോഗ്യ സംഘ ടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സര്‍ട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോ യര്‍ പദ്ധതി എന്നിവയാണ് വയോജന സൗഹൃദ ഓഫിസ് സര്ട്ടിഫിക്കേഷന് മാതൃകയാക്കുന്നത്. 2021-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാര്‍ഗരേഖ അനുസരിച്ചാ ണ് റാംപ്, സൈന്‍ ബോര്‍ഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ അന്തിമമാക്കി സര്ക്കാ ര്‍ ഉത്തരവിറക്കുകയും ഏജന്‍സികളെ എംപാനല്‍ ചെയ്യുകയും ചെയ്യും. തുടര്‍ന്നുള്ള ആറു മാസ ത്തിനുള്ളില്‍ ഓരോ ജില്ലയിലും ഒരു ഓഫിസ് വീതം ആകെ 14 എണ്ണം പൈലറ്റായി തിരഞ്ഞെടു ക്കും. രണ്ടാം വര്‍ഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകള്‍, ട്രഷറികള്‍, ആര്.ടി.ഒകള്‍, സര് ക്കാര് ആശുപത്രികള്‍ എന്നിവയിലൂടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മൂന്നാം വര്‍ഷം മുത ല്‍ മറ്റ് ഓഫിസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പണമടച്ച് സ്വമേധയാ പദ്ധതിയില്‍ ചേരാന്‍ താല്പര്യമുള്ള സ്വകാര്യ ആശുപത്രികള്‍, നഴ്സിങ് ഹോമുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ സ്ഥാപന ങ്ങള്‍ക്കും സര്ട്ടിഫിക്കേഷന് ലഭിക്കുന്നതിനുള്ള അവസരമുണ്ടാകും.സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഓഫിസുകള്‍ക്ക് ഫലകവും ക്യുആര്‍ കോഡുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇവയുടെ പേര് പൊതു രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും. ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ഓഫിസുകള്‍ക്ക് സില്‍വര്‍ ഇക്കോണമി പദ്ധതിയുടെ ഭാഗമായുള്ള പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും.ഏ ജന്‍സികളുടെ എംപാനല്‍മെന്റ് പൂര്‍ത്തിയാകുന്നതോടെ ഈ സാമ്പത്തിക വര്‍ഷം തന്നെ പൈലറ്റ് ഘട്ടം തുടങ്ങും.
