മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കുള്ള അഡ്മിഷന് തിയതി നീട്ടി. ഫൈന്‍ കൂടാതെ സെപ്റ്റംബര്‍ 25 വരെയും, 50 രൂപ ഫൈനോടെ സെപ്റ്റംബര്‍ 30 വരെയും രജിസ്റ്റര്‍ ചെയ്യാം.
നാല്, ഏഴ് ക്ലാസുകളിലെ തുല്യതാ പഠനം സൗജന്യമാണ്. രജിസ്ട്രേഷന് ഫീസും കോഴ്സ് ഫീസും ഉള്‍പ്പെടെ പത്താം തരത്തിന് 1950 രൂപയും ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിന് 2600 രൂപയു മാണ്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ രജിസ്ട്രേഷന് ഫീസ് മാത്രം അടച്ചാല്‍ മതിയാകും. ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പഠനം സൗജന്യമാണ്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലാണ് ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ നടക്കുന്നത്.
സാക്ഷരതാമിഷന്റെ വെബ്സൈറ്റില്‍ ലഭ്യമായ ചെല്ലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകള്‍ വഴി ഫീസ് അടയ്ക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാര്‍ മുഖേന യോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്പെക്ടസ്, അപേക്ഷ ഫോം എന്നിവ www.literacymi ssionkerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ പ്രേരക്മാരെയോ ജില്ലാ സാക്ഷരതാമിഷന്‍ ഓഫിസുമായോ ബന്ധപ്പെടാം. ഫോണ്‍: 0491 2505179, 9447840644, 9539509374.
