എടത്തനാട്ടുകര:വീട്ടിലേക്കെത്തിയ സഹപാഠികള കണ്ടപ്പോള്‍ അര്‍ച്ചനയ്ക്കും, സനലിനും നിറയെ സന്തോഷം. സ്കൂള്‍ വിശേഷങ്ങളും മറ്റുമൊക്കെയായി സഹപാഠികള്‍ ഇവരെുമൊത്ത് ഏറെ നേരം ചിലവഴിച്ചു. ഇരുവര്‍ക്കും ഇതൊരു മറക്കാനാകാത്ത നിമിഷമായി.
എടത്തനാട്ടുകര ടി.എ.എം. യു.പി. സ്കൂളില്‍ പഠിക്കുന്ന ആലടിപ്പുറം ഉന്നതി എ.അര്‍ച്ചനയ്ക്കും, ചിരട്ടക്കുളം കുന്നപ്പള്ളി ഉന്നതിയിലെ കെ.പി സനല്കൃഷ്ണയ്ക്കും ആരോഗ്യപരമായ കാരണ ത്താല്‍ സ്ഥിരമായി സ്കൂളിലെത്താന്‍ കഴിയാറില്ല. ഈ സാഹചര്യത്തിലാണ് മണ്ണാര്‍ക്കാട് ബി. ആര്.സിയുടെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളും സ്കൂള്‍ അധികൃതരും മറ്റുഅധ്യാപകരും ഇവരെ കാണാനെത്തിയത്. സ്കൂളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസവും സന്തോഷവും നല്‍കണമെന്ന ആശയത്തിലൂന്നിയാണ് ഗൃഹസന്ദര്‍ശന പരിപാടി നടന്നത്.
ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം നസീറ ജാസ്മിന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ നജീബ് അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.പി സഷീര്‍, സീനിയര്‍ അസി. എന്‍.ഫൗസിയ മോള്, ഐ.ഇ.ഡി.സി. കോര്‍ഡിനേറ്റര്‍ കെ.മിസ്ലി, അധ്യാപകരായ കെ.ടി റജീന, പി.അബ്ദുല്‍ റഷീദ്, എന്‍.സഞ്ജയ് കൃഷ്ണന്, സ്പെഷ്യല്‍ എജ്യൂക്കറ്റര്മാരായ ടി.പി ദിവ്യ, കെ.സിഞ്ജു എന്നിവ ര്‍ നേതൃത്വം നല്കി. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായി.
