എടത്തനാട്ടുകര: സൈലന്റ്വാലി സംരക്ഷിത നിബിഡ വനമേഖലയിലെ ഉപ്പുകുളം ആനപ്പാറ യില്‍ ചളവ മൈത്രി ലൈബ്രറിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുസ്തകാസ്വാദനം ശ്രദ്ധയമാ യി. പ്രൊഫ. എം.കെ സാനുവിന്റെ ആത്മകഥ കര്‍മ്മഗതി എന്ന പുസ്തകം സാബു ജോര്‍ജ് തുരു ത്തിയില് പരിചയപ്പെടുത്തി. ലൈബ്രറി പ്രസിഡന്റ് സി.എന്‍ ആസാദ് അധ്യക്ഷനായി. ജി. സുരേഷ് കുമാര്‍, എം.നാരായണന്, തയ്യില്‍ മുഹമ്മദ്, പി.ജ്യോതീന്ദ്രകുമാര്‍, കെ.സേതുമാധവന്, അഡ്വ. ബെന്നി അഗസ്റ്റ്യന്‍, പി.ഗോപാലകൃഷ്ണന്, കെ.ഗോപകുമാര്‍, കെ.ദേവിക, വി.ലിജി, സി. പ്രതീഷ്, എ.വിജേഷ് എന്നിവര്‍ സംസാരിച്ചു.
