കോഴിക്കോട്: ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശി നേരിടുന്ന ഏറ്റ വും വലിയ പാരിസ്ഥിതിക വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഓസോ ണ് സംരക്ഷണത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി മുസ്ലിം ലീഗിന്റെ പരിസ്ഥിതി സൗഹൃദ സംഘടനയായ ലീഗ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ (എല്‍.ഇ.പി) സംസ്ഥാനവ്യാപകമായി സെപ്റ്റംബര്‍ പതിനാറ് മുതല്‍ ഓസോണ്‍ വാരാചരണം സംഘടിപ്പിക്കും.
‘തണുപ്പേറിയ ഒരു ഗ്രഹത്തിനായുള്ള ആഗോള പ്രവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ ഓസോ ണ് ദിനത്തിന്റെ പ്രമേയം. മോണ്ട്രിയല് പ്രോട്ടോക്കോളിന്റെ കിഗാലി ഭേദഗതിയിലൂടെ സു സ്ഥിര ശീതീകരണത്തിന്റെ പത്ത് വര്‍ഷം സമുചിതമായി ആചരിക്കുന്ന സവിശേഷതയും ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തിനുണ്ട്. ഓസോണ്‍ പാളിയുടെ സംരക്ഷണത്തോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ സുസ്ഥിരവും ഊര്‍ജസ്വലവുമായ ശീതീകരണ സാങ്കേതികവിദ്യകള്‍ക്കുള്ള പ്രാധാന്യം സംസ്ഥാനവ്യാപകമായി വിവിധ പരിപാടികളിലൂടെ ജനങ്ങളിലെത്തിക്കുകയാണ് വാരാചരണത്തിന്റെ ലക്ഷ്യം.ഓസോണ്‍ പാളിയുടെ പ്രാധാന്യം, ഓസോണ്‍ നശീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍, ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജക്ഷമമായ ശീതീകരണ സംവിധാനങ്ങളുടെ ആവശ്യകത എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥി കളിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നതിനായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.
ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ യും, യുവജന പ്രസ്ഥാനങ്ങളുടെയും, ക്ലബ്ബുകളുടെയും വിവിധ പരിസ്ഥിതി സമിതികളുടെയും നേതൃത്വത്തില്‍ വിവിധ കോളേജ് ക്യാംപസുകളിലും സ്കൂളുകളിലും ‘ജന്‍സി ഫോര്‍ ഗ്രീന്‍’ എന്നപ്രമേയത്തില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും സംഘടിപ്പിക്കും.ഓസോണ്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ ആറിന് മലപ്പുറത്തും സമാപനസമ്മേളനം വയനാട്ടിലും നടക്കും.കൂടാതെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഏകദിന സെമിനാറും സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന തില്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ജനകീയ ഇടപെടലുകള്‍ക്ക് വാരാചരണം വഴിയൊരുക്കുമെന്ന് എല്‍.ഇ.പി. സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.
എല്‍.ഇ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം കുരുവമ്പലം അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ഡോ.ടി.സൈനുല്‍ ആബിദ്, സെക്രട്ടറി ഡോ. എ.കെ. അബ്ദുസ്സലാം, ട്രഷറര്‍ ഫൈസല്‍ കന്നാം പറമ്പില്‍, സംസ്ഥാന ഭാരവാഹികളായ ടി.കെ അബ്ദുല്‍ ഗഫൂര്‍, എ.എം. അബൂബക്കര്‍, ഡോ. ആബിദ ഫാറൂഖി, എന്‍.പി അബ്ദുസ്സമദ്, എം.ടി അബ്ദുല്‍ ജബ്ബാര്‍, വി. ഹുസൈന്, മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചീരി,പാലക്കാട് ജില്ലാ പ്രസിഡന്റ്് പി.എം സലാഹുദ്ദീന്, കോട്ടയം ജില്ലാ സെക്രട്ടറി അമീന്‍ഷാ, ശ്രീകുമാര്‍ ആലപ്പുഴ, ഫൈസല്‍ കോഴിക്കോട്, എന്നിവര്‍ സംസാരിച്ചു.
