അഗളി: ഭവാനിപ്പുഴയില്‍ നിന്നും ചാക്കില്‍കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയുമൊത്തി സ്ഥലത്ത് തെളിവെടുപ്പ് നടത്തി. പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശി പ്രവോദ് ദാസി (35)നെ അലിപുര്‍ദ്വാര്‍ വെച്ചാണ് പൊലിസ് പിടികൂടിയത്. തുടര്‍ന്ന് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ ശേഷം വിമാനമാര്‍ഗമാണ് ഇയാളെ അട്ടപ്പാടിയിലെത്തി ച്ചത്.
വെള്ളിയാഴ്ച രാവിലെ വൈദ്യപരിശോധനക്ക് ശേഷം അട്ടപ്പാടി മുന്‍സിഫ് കോടതിയില്‍ ഹാജരാ ക്കി അഞ്ച് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി.വൈദ്യ പരിശോധനക്ക് ശേഷം വെള്ളി രാവിലെ അട്ടപ്പാടി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് പൊലി സ് കസ്റ്റഡിയില്‍ വാങ്ങി.പിന്നീട് പരിഭാഷിയെ ഉപയോഗിച്ച് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് വൈകിട്ട് നാലോടെ ചീരക്കടവില്‍ ജോലി ചെയ്തിരുന്ന കൃഷിയിടത്തില്‍ എത്തിച്ച തെളിവെടുപ്പ് നടത്തി. അടുത്ത ദിവസങ്ങളിലും തെളിവെടുപ്പ് തുടരും. നടപടികള്‍ പൂര്‍ത്തിയാ ക്കിയ ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.
അതേസമയം കൂസലില്ലാതെയാണ് പ്രതി തെളിവെടുപ്പിന് എത്തിയത്. പൊലിസിന്റ ചോദ്യങ്ങ ളോട് യാതൊരു യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വളരെ ലാഘവത്തോടെ കൊലപാതകം നടത്തിയതിന്റെ രീതികളും വലിച്ചെറിഞ്ഞ വസ്ത്രങ്ങളും തേങ്ങയുമെല്ലാം കാട്ടിക്കൊടുത്തു. ചോദ്യങ്ങളോടെല്ലാം വളരെ കൃത്യമായി പ്രതികരിക്കുന്നുമുണ്ടായിരുന്നു. വിവരമറിഞ്ഞ് ഇവിടെ തടിച്ചുകൂടിയ നാട്ടുകാര്‍ അത്ഭുതത്തോടെയാണ് പ്രതിയുടെ മാനസികാവസ്ഥയെ നോക്കി കണ്ട ത്. എന്നാല്‍ വളരെ വേഗത്തില്‍ പ്രതിയെ കുടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പൊലിസ്. എസ്.പി. എ.അബ്ദുള്‍ റഷിയുടെ നേതൃത്വത്തില്‍ അഗളി ഡിവൈഎസ്പി ആര് അശോകന് തലവനായുള്ള പന്ത്രണ്ടംഗ സംഘമാണ് കേസ് തെളിയിച്ചത്.
അഗളി എസ്ഐ അര്‍ഷാദിനെ നേതൃത്വത്തില്‍ സിപിഒ സുബിന് സുന്ദര്‍, സഹര്‍ എന്നിവരാണ് വെസ്റ്റ് ബംഗാളില്‍ പോയി പ്രതിയെ പിടികൂടിയത്. അഗളി സിഐ രതിഷ്, എസ്ഐ മണികണ്ഠന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.കഴിഞ്ഞ ഞായറാഴ്ച പകല്‍ ഒന്നരയോടെയാണ് നാടിനെ യാകെ ഞെട്ടിച്ച് അട്ടപ്പാടിയിലെ ചീരക്കടവില്‍ സ്ത്രീയെയും കുട്ടിയെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഭവാനിപ്പുഴയില്‍ തലയും ഉടലും വെവ്വേറെ മൂന്ന് ചാക്കളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടത്. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രോണിത (35), ഇവരുടെ മകള്‍ ജോഹിത (4) എന്നിവരാണ് കൊല്ലപ്പെട്ടത്.
