ഓപ്പറേഷന് തൂഫാന് പദ്ധതി വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണമെന്ന് ജില്ലാ പൊലിസ് മേധാവി
കോട്ടോപ്പാടം: കോട്ടോപ്പാടം എം.ഐ.സി. വുമന്‍സ് അക്കാദമിയില്‍ കലയുടെ തരംഗം തീര്‍ത്ത മഹ്ദിയ്യ വിദ്യാര്‍ഥിനികളുടെ ഒന്‍പതാമത് ആര്‍ട്സ് ഫെസ്റ്റ് ‘ലെഹറിന്’ നിറപ്പകിട്ടാര്‍ന്ന സമാപ നം. രണ്ട് ദിവസങ്ങളിലായി ഇരുനൂറോളം പ്രതിഭകളാണ് 60-ലധികം ഇനങ്ങളിലായി മത്സരിച്ചത്. 445 പോ യിന്റ് നേടി ക്രസ്റ്റ് ടീം ഓവറോള്‍ ചാംപ്യന്മാരായി. 388 പോയിന്റ് നേടി റിപ്പിള് ടീം രണ്ടാം സ്ഥാനവും 368 പോയിന്റ് നേടി റിഥം ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗ ത്തില്‍ പി.ടി ഫാത്തിമത്തുല്‍ സഫ്നയും, ജൂനിയര്‍ വിഭാഗത്തില്‍ എ.കെ ഫാത്തിമത് ശിഫയും കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം ജില്ലാ പൊലിസ് മേധാവി അബ്ദുല്‍ റാഷി ഉദ്ഘാടനം ചെയ്തു. മികച്ച ജോലി നേടാനുള്ള കഴിവ് മാത്രമല്ല, നല്ല മനുഷ്യനാകാനുള്ള ബോധം നല്‍കുന്നതാണ് യഥാര്‍ഥ വിദ്യാഭ്യാ സമെന്നും മതപഠനവും ആധുനിക വിദ്യാഭ്യാസവും പരസ്പര പൂരകങ്ങളാണെന്ന് അദ്ദേഹം പറ ഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും വളരുന്ന ഈകാലത്ത് സമൂഹത്തെ ആശങ്കപ്പെടുത്തുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അതിപ്രസരം, അക്രമവാസന എന്നിവ പുതിയ തലമുറ നേരിടുന്ന ഗൗരവമേറിയ വെല്ലുവിളികളാണ്. ‘തൂഫാന്’ പോലുള്ള ലഹരി വിരുദ്ധ പദ്ധതികള്‍ വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണം. ഇത്തരം പദ്ധതികളെ സര്‍ക്കാര്‍ പരിപാടികളായി മാത്രം കാണരുതെന്നും ലഹരിക്കെതിരായ പോരാട്ടം പൊലിസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജയികള്‍ക്കുള്ള ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു. ചടങ്ങില്‍ എം.ഐ.സി. അക്കാദമിക് കൗണ്‍സില്‍ ചെയര്മാന് ടി.കെ അബ്ദുല്‍ ജബ്ബാര്‍ ഹാജി അധ്യക്ഷനായി. സെക്രട്ടറി ഹബീബ് ഫൈസി കോട്ടോപ്പാടം, പ്രിന്‍സിപ്പല്‍ ഫര്‍ഹാന നസ്റിന്, ടി.കെ ഇബ്രാഹിം ഹാജി, കല്ലടി അബൂ ബക്കര്‍, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, റഹീം ഫൈസി അക്കിപ്പാടം, എം.പി സ്വാദിഖ് മാസ്റ്റര്‍, ഷമീര്‍ ഫൈസി കോട്ടോപ്പാടം, കെ.പി ഉമ്മര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
