അഗളി:അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ചീരകടവില് രണ്ടു മൃതദേഹങ്ങള്‍ ചാക്കില്‍ കെട്ടി പുഴയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വാക്ക് തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് വെസ്റ്റ് ബംഗാളിലെ അലിദ്വാര്പൂര് സ്വദേശി പ്രവോദ് ദാസി(35)നെ ചീരക്കടവിലെ കൃഷിയിടത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം എസ്. പി. എ.അബ്ദുള്‍ റാഷിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
2020-ല്‍ ആണ് ആസം സ്വദേശിയായ പ്രോണിതയെ കുനൂ മുര്‍മു പ്രണയിച്ചു വിവാഹം കഴിച്ചത്. ഇവരുടെ മകളാണ് മരണപ്പെട്ട നാലു വയസ്സുകാരി ജോഹിത. ഒന്നരവര്‍ഷം മുമ്പ് പ്ലൈവുഡ് ഫാക്ട റിയില്‍ ഒരുമിച്ച് ജോലിചെയ്ത പരിചയമാണ് കുനൂ മുര്‍മുവും പ്രതി പ്രവോദ് ദാസും തമ്മിലുള്ളത്. വെസ്റ്റ് ബംഗാളില്‍ ഇരുവരുടെയും ഗ്രാമങ്ങള്‍ തമ്മില്‍ 40 കിലോമീറ്റര്‍ ദൂരമാണുള്ളത്. സൗഹൃദ ത്തിന്റെ പേരില്‍ ഇടയ്ക്കിടെ പ്രതി ഇവരുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. കൊല്ലപ്പെട്ട പ്രോണിതയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടെ ഉണ്ടാവുന്ന കലഹങ്ങള്‍ക്ക് മധ്യസ്ഥം പറഞ്ഞി രുന്നതും ഇയാളായിരുന്നു. ഇതിനിടയിലാണ് പ്രോണിതയും പ്രതിയും തമ്മില്‍ അടുക്കുന്നത്.
രണ്ടുമാസം മുമ്പ് ഭര്‍ത്താവ് കുനു മുര്‍മു മംഗലാപുരത്തെ ജോലിക്ക് പോയ സമയത്ത് പ്രോണിത കുട്ടിയുമായി പ്രതിക്കൊപ്പം തൃശ്ശൂരിലേക്ക് വരികയായിരുന്നു.തൃശ്ശൂരില്‍ ജോലി തുടരുന്നതിനി ടെയാണ് ഒരു മാസം മുമ്പ് ചീരക്കടവിലെ തോട്ടത്തില്‍ ജോലിക്കാരെ ആവശ്യമുണ്ടെന്ന് പത്ര പരസ്യം കണ്ട് ഇവിടെയെത്തുന്നത്.
ഈ മാസം രണ്ടിന് കോട്ടത്തറ ആശുപത്രി നിര്‍ത്തിയ വൈദ്യ പരിശോധനയില്‍ പ്രോണിത ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. മടങ്ങിയെത്തി രാത്രി ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതിനിടെ ഇരുവരും മദ്യപിക്കുകയും ശേഷം നടന്ന വാക്കു തര്‍ക്കവുമാണ് കൊലപാതകത്തിന്റെ കാരണമെന്ന് എസ്.പി. പറഞ്ഞു. വര്‍ക്ക് തര്‍ക്കത്തിനിടെ പ്ലാസ്റ്റിക് പൈപ്പ് ഉപയോഗിച്ച് ആദ്യം സ്ത്രീയെ അയാള്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനുശേഷം പുറത്തു പോയി മടങ്ങിയെത്തുമ്പോള്‍ കുട്ടി ഭക്ഷണം കഴിക്കാന്‍ വിസമ്മിച്ചതിന് ഇയാള്‍ കുട്ടിയെ മര്‍ദ്ദിച്ചതിനെ ചൊല്ലി പിന്നെയും വാക്ക് തര്‍ക്കം ഉണ്ടായത് കൂടുതല്‍ പ്രകോപനത്തിനിടയാക്കി. പിന്നെയും പുറത്തുപോയി കത്തിയുമായി മടങ്ങിയെത്തി. ഈ കത്തി ഉപയോഗിച്ച് സ്ത്രീയെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. വീണ്ടും വീണ്ടും തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തറയില്‍ ഷീറ്റ് വിരിച്ച് അതില്‍ പൊതിക്കാത്ത പച്ച തേങ്ങയുടെ മുകളില്‍ സ്ത്രീയുടെ കഴുത്തു ഉയര്‍ത്തിവെച്ച് വെട്ടി വേര്‍പ്പെടുത്തുകയായിരുന്നു. തല അവിടെ മാറ്റിവെച്ചശേഷം ഉടന്‍ ചാക്കിലാക്കി ആദ്യം പുഴയില്‍ തള്ളി.
ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ നിന്നും 300 മീറ്ററോളം മാത്രം അകലത്തിലാണ് പുഴ. തിരികെ യെത്തിയ പ്രതി അനിഷ്ട സംഭവങ്ങള്‍ കണ്ട് മയങ്ങിക്കിടന്നിരുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം കുട്ടിയുടെ തലയും അറുത്തുമാറ്റി രണ്ടു തലകളും ഒരു ചാക്കിലും കുട്ടിയുടെ ഉടല് മറ്റൊരു ചാക്കിലുമാക്കി പുഴിയില്‍ തള്ളി. മൃതദേഹങ്ങള്‍ തിരി ച്ചറിയാതിരിക്കാന്‍ ആണത്രേ തലകള്‍ വെട്ടി മാറ്റിയത്. വസ്ത്രങ്ങളും തലവെട്ടി മാറ്റാന്‍ ഉപ യോഗിച്ച തേങ്ങയും പ്രതി പിന്നീട് ഈ കൃഷിയിടത്തിനു മുകളിലെ കാട്ടില്‍ തള്ളുകയായിരുന്നു. ഇവയൊക്കെ പൂര്‍ത്തിയായപ്പോഴേക്കും നേരം വെളുത്തിരുന്നു എന്നും പൊലിസ് പറഞ്ഞു.
