കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യുപി. സ്കൂളില്‍ വിദ്യാര്‍ഥികളുടെ ബാന്‍ഡ് സെറ്റി ന്റെയും ‘ഒപ്പരം’ പ്രദേശിക പി.ടി.എയുടെ സമാപനയോഗവും ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി. ഫിറോസ് എം.ഷെഫീഖ് ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ. പ്രസിഡന്റ് ഫസീല സുഹൈല്‍ അധ്യ ക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സീനത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യ ക്ഷരായ സൈനുദ്ദീന്‍ താളിയില്‍, ദീപ ഷിന്റോ, സുമയ്യ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സ്മിജിത, അയ്യപ്പന്, ഷാനിര്‍ മണലടി, പി.ടി.എ. വൈസ് പ്രസിഡന്റ് ദേവരാജ്, പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, മാനേജര്‍ സി.പി ഷിഹാബുദ്ദീന്, സീനിയര്‍ അസിസ്റ്റന്റ് സി.റൈഹാനത്ത്, എസ്.ആര്. ജി. കണ്‍വീനര്‍ ബിന്ദു പി.വര്‍ഗീസ്, അധ്യാപകന് അബ്ദുല്‍ കരീം പടിക്കല്‍ തുടങ്ങിയവര്‍ സംസാ രിച്ചു.
