മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്ക് ഗവ. ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയോടനുബന്ധിച്ച് സ്ത്രീ കളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കണമെന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി വനിതാ വിങ് ജില്ലാ സംഗമം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്ര മാണ് മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി. പിന്നാക്ക, ആദിവാസി മേഖലകളില്‍ നിന്നുള്ള രോഗികള്‍ ഉള്‍പ്പെടെ നിത്യേന നൂറുകണക്കിന് ആളുകളാണ് ഇവിടെ ചികിത്സക്കായി എത്തുന്നത്. നിലവില്‍ ഇവിടെയെത്തുന്ന ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങള്‍ പരിമിതമാണ്.അടിയന്തര സാഹചര്യങ്ങളില്‍ പ്രസവചികിത്സക്കോ കുട്ടികളുടെ തീവ്രപരിചരണത്തിനോ വേണ്ടി ഇവിടെയുള്ള സാധാരണ ക്കാര്‍ക്ക് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പാലക്കാട് ജില്ലാ ആശുപത്രിയെയോ മറ്റ് സ്വകാര്യ ആശുപ ത്രികളെയോ ആശ്രയിക്കേണ്ടി വരുന്നു.ഇത് പലപ്പോഴും കനത്ത സാമ്പത്തിക ബാധ്യതക്കും ചികിത്സ വൈകുന്നതിനും കാരണമാകുന്നുണ്ട്.
മണ്ണാര്‍ക്കാട് മേഖലയിലെ മാതൃ, ശിശു മരണനിരക്ക് കുറക്കുന്നതിനും ഗര്‍ഭിണികള്‍ക്കും നവ ജാതശിശുക്കള്ക്കും മികച്ച പരിചരണം ഉറപ്പാക്കുന്നതിനും താലൂക്ക് ആശുപത്രിയോടനുബ ന്ധിച്ച് ഒരു പ്രത്യേക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കേണ്ടത് അത്യന്താ പേക്ഷിതമാണ്.26,27 തീയതികളില്‍ കോഴിക്കോട് നടക്കുന്ന എം.എസ്.എസ് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നടന്ന സംഗമം ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു.കെ.സുബൈദ അധ്യക്ഷയായി. എം.എസ്.എസ് ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത്,ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി, കെ.എം സാലിഹ, സി.കെ സജിമ, പി.റൈഹാനത്ത്, കെ.സൗദത്ത്, കെ.കദീജ, സി.അസ്മാബി, സി.ആസ്യ, കെ.സുഹറ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 27ന് നടക്കുന്ന വനിതാ സംഗമം വിജയിപ്പിക്കും. സംഘടനയുടെ കീഴില്‍ വിജയപ്രദമായി നടപ്പിലാക്കി വരുന്ന പരസ്പര സഹായ നിധി വിപുല പ്പെടുത്താനും ഓപ്പറേഷന് തൂഫാന് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെമിനാര്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
