‘വിജയതീരം’ പഠന ശാക്തീകരണ പദ്ധതിക്ക് തുടക്കമായി
അഗളി: ഹയര്‍ സെക്കന്‍ഡറി കുട്ടികളില്‍ വ്യക്തിത്വ വികസനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാ ഭ്യാസ- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്.ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീ സ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘വിജയതീരം’ പഠന ശാക്തീകരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഗളി ഇ.എം.എസ്. സ്മാരക പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര് വഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍തലത്തില്‍നിന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള നിര്‍ണായകമായ ചുവടുവയ്പാണ് ഹയര്‍ സെക്കന്‍ഡറി കാലം. ഈ സമയത്ത് വിദ്യാര്‍ഥികളെ പഠനത്തില്‍ കൂടുതല്‍ പ്രാപ്തരാക്കുന്ന തിനൊപ്പം വ്യക്തിത്വ വികസനവും ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.ഹയര്‍ സെക്കന്‍ഡ റി തലത്തില്‍ നിലവിലുള്ള 77 ശതമാനം വിജയം നൂറുമേനിയിലെത്തിക്കാന് ‘വിജയതീരം’ പോലുള്ള പദ്ധതികള്‍ക്ക് സാധിക്കും. സാമൂഹിക പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പഠനവൈ കല്യമുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും എന്‍.എസ്.എസ് ക്യാംപുകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. അതിലൂടെ ലഭിക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുമെ ന്നും മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വൊക്കേഷണല്‍ ഹയര്‍ സെക്ക ന്‍ഡറി മേഖലയെ പരിഷ്കരിക്കാന്‍ പുതിയ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തുടര്‍ന്ന് വിവിധ സ്കൂളുകള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ അഷറഫ് കൊയിലോത്താന്‍ കണ്ടിയില്‍ പദ്ധതി വിശദീകരിച്ചു. പിന്നണി ഗായികയും ദേശീയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മ, കലാധ്യാപകന് സാബു ആരക്കുഴ എന്നിവര്‍ വിശി ഷ്ടാതിഥികളായി.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ. എന്‍. രാജേഷ്, സി. തങ്കവേലു, ഡി എസ് ചിത്ര, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി. എം. ലത്തീഫ്, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സി എ സന്തോഷ്, ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, എന്‍.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. സന്തോഷ്കുമാര്‍, വി.എച്ച്.എസ്.ഇ അക്കാദമിക് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. മനോജ്, മലപ്പുറം ആര്.ഡി.ഡി എസ് ജൂഡ് ലൂയിസ്, കില അസിസ്റ്റന്റ് ഡയറക്ടര്‍ കെ. പി. ഉണ്ണികൃഷ്ണന്, അട്ടപ്പാടി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ വി കെ സുരേഷ്കുമാര്‍, അഗളി ജി വി എച്ച് എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീജിത്ത് തങ്കപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
