മണ്ണാര്‍ക്കാട്: തൊഴിലധിഷ്ഠിത കോഴ്സുകളുടെ വിപുലമായ നിരയൊരുക്കി വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മികച്ച കരിയറിലേക്കുള്ള വഴികാട്ടുകയാണ് മണ്ണാര്‍ക്കാട്ടെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് സ്കില്‍സ് (എം.ഐ.ടി.എസ്.) എജ്യുക്കേഷണല്‍ ഇന്സ്റ്റി റ്റ്യൂട്ട്. പ്ലസ്ടു, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍മേഖലകളെ കേന്ദ്രീകരിച്ചുള്ള വിവിധ കോഴ്സുകള്‍ പഠിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അവസരമൊരുക്കുന്നത്. 15 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള എം.ഐ.ടി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളും അവസരം ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം തുടരുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ പി.എ അബ്ദുള്‍ നാസര്‍ പറഞ്ഞു. കോഴ്സുകളിലേക്കുള്ള അഡ്മിഷന് പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പഠനം മാത്രമല്ല ജോലിയും ലക്ഷ്യം
ആറുമാസം മുതല്‍ ഒരുവര്‍ഷം വരെയുള്ള ഹ്രസ്വകാല കോഴ്സുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പി ക്കുന്നത്. മാസ്റ്റര്‍ ഇന്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് + ജി.എസ്.ടി ആന്‍ഡ് സാപ് (ആറ് മാസം) കോഴ്സ് ഇവിടെ ലഭ്യമാണ്. കോഴിക്കോട് പ്രമുഖ ഫാഷന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി (ഒരു വര്‍ഷം), ബ്യൂട്ടീഷ്യ ന് ആന്‍ഡ് കോസ്മറ്റോളജി (ഒരു വര്‍ഷം) എന്നിവയും പഠിക്കാം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ക്രിയേറ്റീവ് ഗ്രാഫിക് ഡിസൈനിംഗ് കോഴ്സിനൊപ്പം പ്രൊഫഷണല്‍ ടീച്ചേഴ്സ് ട്രെയിനിങ് (ഒരു വര്‍ഷം), ഓഫിസ് അഡ്മിനിസ്ട്രേഷന് (ആറ് മാസം), ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് – ഡി.എച്ച്.എ (ഒരു വര്‍ഷം), പി.ജി.ഡി.സി.എ. (ഒരു വര്‍ഷം) എന്നീ കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്. കൂടാതെ ഓഫിസ് അസിസ്റ്റന്റ്, ടാലി ജി.എസ്.ടി. പ്രൈം, ഡെസ്ക് ടോപ് പബ്ലിഷിങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡി.സി.എ., പി.ജി.ഡി.സി.എ., ഫോറിന് അക്കൗണ്ടിങ്, സ്പോക്കണ് ഇംഗ്ലീഷ് തുടങ്ങിയ കോഴ്സുകളുമുണ്ട്.
കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഓഡിറ്റിംഗ് സ്ഥാപനങ്ങളിലും അക്കൗണ്ടന്റ്, ജി.എസ്.ടി പ്രാ ക്ടീഷണര് ജോലികള്‍ നേടാന്‍ മാസ്റ്റര്‍ ഇന്‍ കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ് + ജി.എസ്.ടി ആന്‍ഡ് സാപ് കോഴ്സ് സഹായിക്കും. ഫാഷന്‍ ഡിസൈനിങ് കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബോട്ടിക് തുടങ്ങാ നും, എക്സ്പോര്‍ട്ട് ഹൗസുകളില്‍ ഡിസൈനര്‍ ആകാനും സാധിക്കും. ബ്യൂട്ടീഷ്യന് കോഴ്സ് സലൂണുകളിലും വെല്‍നസ് സെന്ററുകളിലും തൊഴില്‍ അവസരങ്ങള്‍ നല്കുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സ് വഴി സോഷ്യല്‍ മീഡിയ മാനേജറായും ഗ്രാഫിക് ഡിസൈനറായും ഫ്രീലാന് സായും ജോലി ചെയ്യാം. പ്രൊഫഷണല്‍ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളുകളിലും പ്രീസ്കൂളുകളിലും അധ്യാപകരാകാന്‍ സഹായിക്കുന്നു. ഓഫിസ് അഡ്മിനിസ്ട്രേഷന്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേ ഷന് (ഡി.എച്ച്.എ), പി.ജി.ഡി.സി.എ തുടങ്ങിയ കോഴ്സുകള്‍ അഡ്മിനിസ്ട്രേറ്റീവ്, ഐ.ടി, വിദേശ ആരോഗ്യ മേഖലകളില്‍ കരിയര്‍ വാഗ്ദാനം ചെയ്യുന്നതാണ്.
ലഭിക്കും പ്രായോഗിക പരിശീലനം
വിദഗ്ദ്ധരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. തിയറി ക്ലാസുകള്‍ക്കപ്പുറം വിദ്യാ ര്‍ഥികള്‍ക്ക് പ്രായോഗിക അറിവുകള്‍ ഉറപ്പാക്കുന്നരീതിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്ത്ത നം. പഠത്തോടൊപ്പം തന്നെ യഥാര്‍ഥ തൊഴിലിടങ്ങളില്‍ പരിശീലനം നേടാനും അവസരമൊരു ക്കുന്നു. പ്രായോഗിക അനുഭവപരിയം നല്കുന്ന തത്സമയ പദ്ധതികള്‍ വഴിയുള്ള ഇന്റേണ്‍ഷിപ്, പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമന പിന്തുണയും ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യു ന്നു.മണ്ണാര്‍ക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഷൈസിസ് പ്ലാസയിലാണ് എം.ഐ .ടി.എസ്. എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:04924-222 297, 9747022297.
