അഗളി: പാതിവഴിയില്‍ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാന്‍ അട്ടപ്പാടി യില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ അഞ്ചു പേരും മന്ത്രിക്കു വാക്ക് കൊടുത്തു .”ഇനി ഞങ്ങള്‍ സ്കൂള്‍ പഠനം മുടക്കില്ല”.അങ്ങിനെവിവിധ കാരണങ്ങളാല്‍ പാതിവഴിയില്‍ സ്കൂള്‍ പഠ നം ഉപേക്ഷിച്ചുപോയ കുട്ടികളെ കണ്ടെത്തി തിരികെ ക്ലാസ് മുറികളിലെത്തിക്കുന്ന പൊതുവി ദ്യാഭ്യാസ വകുപ്പിന്റെ ‘കൂടെ’ -സീറോ ഡ്രോപ്പ് ഔട്ട് മിഷന് എന്ന പദ്ധതിക്കും തുടക്കമായി.
അട്ടപ്പാടിയിലെ ഭൂതിവഴി ഊരില്‍ ആറ്, ഏഴ് ക്ലാസുകളില്‍ നിന്ന് പഠനം നിര്‍ത്തിപ്പോയ അഞ്ച് കുട്ടികളെയാണ് മന്ത്രി നേരിട്ടെത്തി വീണ്ടും വിദ്യാലയങ്ങളിലേക്ക് സ്വാഗതം ചെയ്തത്. സംസ്ഥാ നത്തെ മലയോര മേഖലകളിലും തീരദേശങ്ങളിലും പിന്നാക്ക പ്രദേശങ്ങളിലുമായി സ്കൂള്‍ പഠനം നിലച്ചുപോയ എല്ലാ കുട്ടികളെയും കണ്ടെത്തി കൂടെ പദ്ധതിയുടെ ഭാഗമായി സ്കൂളുക ളില്‍ പുനഃപ്രവേശിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു .കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിക്ക് ആവശ്യമായ പരിശോധന ഉറപ്പാക്കു മെന്നും മന്ത്രി അറിയിച്ചു.തുടര്‍പഠനത്തിലൂടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കും . കുട്ടികള്‍ സ്കൂളുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധ്യാപകരും ജനപ്രതിനിധികളും പൊതു സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
100 ദിന കര്‍മപരിപാടിയുടെ ഭാഗമായി അഗളി ഭൂതിവഴി ഊരില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു സിറിയക് അധ്യക്ഷനായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അല്ലന്, ജില്ലാ പഞ്ചായത്ത് അംഗം വി. എം. ലത്തീഫ്, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരിരേശന്‍, അഗളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന നവാസ്, വാര്‍ഡ് മെമ്പര്‍ സനല്‍, ഊരുമൂപ്പന് കുട്ടിയണ്ണന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷ ണല്‍ ഡയറക്ടര്‍ സി എ സന്തോഷ്, ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, എച്ച്.എസ്.ഇ. ജോയിന്റ് ഡയറക്ടര്‍ അഷറഫ് കൊയിലോത്താന്‍ കണ്ടിയില്‍, അഗളി എച്ച്.എസ്.എസ്. പ്രധാന അധ്യാപിക എസ്.ദീപ എന്നിവര്‍ പങ്കെടുത്തു.
