മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജില്‍ ബിരുദപഠനത്തിനായി ഈവര്‍ഷവും വിദേശത്ത് നിന്നുള്ള രണ്ട് വിദ്യാര്‍ഥികളെത്തി. ബംഗ്ലാദേശ് സ്വദേശികളായ പുശ്പിത പോള്‍, പ്രത്യാശാദാസ് എന്നിവരാണ് കോളജിലെ ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ചേര് ന്നത്.ഇന്ത്യാ ഗവണ്മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയ പദ്ധതിയായ സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി യുടെ ഭാഗമായാണ് വിദേശവിദ്യാര്‍ഥികള്‍ കല്ലടി കോളജിലെത്തിയത്. ഇരുവര്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ ഹൃദ്യമായ സ്വീകരണം നല്കി.
വിദേശ വിദ്യാര്‍ഥികളെ കേരളത്തിലെ അക്കാദമിക സമൂഹത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞ തില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന്, സ്റ്റഡി ഇന്‍ ഇന്ത്യ പ്രോഗ്രാം കോളജ് കോര്‍ഡിനേറ്റര്‍ എ.സജ്ന എന്നിവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനത്തിനും വിജയത്തിനുമായി സര്‍ക്കാര്‍ തലത്തില്‍ ഒരുമിച്ച് മുന്നോട്ടുപോകുമെന്നും ഇവര്‍ കൂട്ടിച്ചേര് ത്തു.കഴിഞ്ഞവര്‍ഷവും ബംഗ്ലാദേശില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ കോളജില്‍ പ്രവേശനം നേടിയിരുന്നു.
