എടത്തനാട്ടുകര: എടത്തനാട്ടുകര ടി.എ.എം.യു.പി. സ്കൂളിലെ ഈഅധ്യയന വര്‍ഷത്തെ കായികമേള സമാപിച്ചു.സ്കൂള്‍ മാനേജര്‍ പി.അബൂബക്കര്‍ മാസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.കെ നജീബ് അധ്യക്ഷനായി. സംസ്ഥാന കിക്ക് ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നേട്ടം കൈവരിച്ച പി.അജീര്‍ അബ്ദുല്‍ കരീമിനെ ചടങ്ങില്‍ അനുമോദിച്ചു. ഫുട്ബോള്‍ ഫ്രീസ്റ്റൈല്‍ താരങ്ങളായ നിഫില്‍, ഹിജാസ് എന്നിവരുടെ പ്രകടനവുമുണ്ടാ യിരുന്നു. പ്രധാന അധ്യാപകന് ടി.പി സഷീര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷറഫ്, കണ്‍വീന ര്‍മാരായ പി.അജീര്‍, പി.അബ്ദുല്‍ കരീം, മുഹമ്മദ് ഫരീദ്, എ.അസ്മ, സി.മുഹമ്മദ് ഷാഹിദ് എന്നിവര്‍ സംസാരിച്ചു.
