148 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ സേനയിലേക്ക്
പാലക്കാട്: കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉള്‍പ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. വാളയാര്‍ വനപരിശീലന കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ ബാച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചതിന് ശേഷം കോണ്വൊക്കേഷന് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യമൃഗങ്ങളെ നേരി ടാന്‍ പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ നല്‍കും. എ.ടി.വി. അടക്ക മുള്ള ആധുനിക വാഹനങ്ങളും സുരക്ഷാ സാമഗ്രികളും ജീവനക്കാര്‍ക്ക് ലഭ്യമാക്കി വനംവകുപ്പി നെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം നേരിടുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് മലയോര മേഖലകളിലെ ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചും അവരു ടെ സഹകരണത്തോടെയുമാണ് ശാശ്വത പരിഹാരം കാണേണ്ടത്. നിയമം നടപ്പിലാക്കുന്ന സാധാ രണ സേനകളില്‍നിന്ന് വ്യത്യസ്തമായി പ്രകൃതിയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് വനംവകു പ്പിനുള്ളത്. വാളയാര്‍ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക നീക്കി വെക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആറുമാസത്തെ ഫോറസ്ട്രി പരിശീലനവും മൂന്നു മാസത്തെ പൊലിസ് അക്കാദമി പരിശീലന വും അടക്കം ഒമ്പത് മാസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 148 ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരാണ് പരേഡില്‍ അണിനിരന്നത്.വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങ ള്‍ക്കു പുറമെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, സേനയുടെ അച്ചടക്കം ഉറപ്പുവരുത്തുന്ന തിനും ആവശ്യമായ പരിശീലനങ്ങള്‍ നല്കി. കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി കരാട്ടെ, യോഗ, പ്രഥമ ശുശ്രൂഷകള്‍, വ്യക്തിത്വ വികസനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും പരിശീലനം നേടി. 55 പുരുഷന്മാരും 93 സ്ത്രീകളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ എഞ്ചിനീയ റിംഗ് ഡിഗ്രി പൂര്‍ത്തിയാക്കിയ 9 പേരും, ബിരുദാനന്തര ബിരുദം നേടിയ 42 പേരും, ബിരുദധാരിക ളായ 72 പേരും, എംഫില്‍ നേടിയ ഒരാളും, ബി എ എം എസ് ബിരുദധാരിയായ ഒരാളുമാണ് ഉള്‍പ്പെടുന്നത്.
അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ധനകാര്യം, ബജറ്റ് & ഓഡിറ്റ്) ഡോ. എല്‍ ചന്ദ്രശേഖര്‍ അധ്യക്ഷനായി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (എച്ച്.ആര്.ഡി) നരേന്ദ്രനാഥ് വേലൂരി പരിശീലന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ് സര്‍വേറ്റര്‍ (ഭരണവിഭാഗം) ഡോ. ജെ. ജസ്റ്റിന് മോഹന്‍ സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. എ. പ്രഭാകരന് എം.എല്‍.എ., ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍) കെ. വിജയനാന്ദന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ & കസ്റ്റോഡിയന്‍ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ്സ്) ഡോ. ആര്. കമലഹാര്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (എച്ച്.ആര്.ഡി) ദേവിപ്രിയ അജിത്, വാളയാര്‍ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രവി കുമാര്‍ മീണ തുടങ്ങിയവര്‍ പങ്കെടുത്തു.
