മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി കെ.എസ്.ആര്.ടി.സിയുടെ ബസ് ഫ്ലീറ്റിലേ ക്ക് സ്പോണ്‍സര്‍ഷിപ് മുഖേന പുതിയ ബസുകള്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നു. സമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി പൊതുഗതാഗത മേഖലയ്ക്ക് പിന്തുണ നല്കാന് താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കമ്പനികള്‍, ട്രസ്റ്റുകള്‍, സി.എസ്. ആര്. ഫണ്ടുകള്‍, സന്നദ്ധ/സാമൂഹിക സംഘടനകള്‍, ക്ലബ്ബുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി യവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പിലൂടെ കെ.എസ്.ആര്.ടി.സി. ഫ്ലീറ്റിലേക്ക് ബസുകള്‍ സംഭാവന ചെയ്യാവുന്നതാണ്. ജനങ്ങള്‍ക്ക് മികച്ച യാത്രാസേവനം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.കെ.എസ്.ആര്.ടി. സിയുടെ ആവശ്യാനുസരണം 9 മീറ്റര്‍ മുതല്‍ 15 മീറ്റര്‍ വരെയുള്ള വിവിധ മോഡലുകളിലുള്ള ബസുകള്‍ സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭ്യമാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യവസ്ഥയുണ്ട്.
എ.സി. പ്രീമിയം ബസുകള്‍, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍, ഷോര്‍ട്ട് ഡിസ്റ്റന്‍സ് ഫാസ്റ്റ് പാസഞ്ചര്‍, എ.സി. സീറ്റര്‍, എ.സി. സ്ലീപ്പര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.സ്പോണ്സര് ചെയ്യുന്ന സ്ഥാപനത്തിന്റെയോ സംഘടനയുടെയോ പേര്/ബ്രാന്‍ഡ് നിശ്ചിത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങ ള്‍ക്ക് വിധേയമായി ബസുകളില്‍ പ്രദര്‍ശിപ്പിക്കാനും പരസ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താ നും അവസരമുണ്ട്. ബസിന്റെ പെയിന്റിംഗ്, ലിവറി, പരസ്യപ്രദര്‍ശനം എന്നിവ കെ.എസ്.ആര് .ടി.സിയുടെ നിബന്ധനകള്‍ക്ക് അനുസൃതമായിരിക്കും.പുതിയ ബസുകള്‍ സംസ്ഥാനത്തെ ആവ ശ്യമായ റൂട്ടുകളിലും പ്രദേശങ്ങളിലും വിന്യസിച്ച് പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തര ത്തില്‍ സര്‍വീസ് നടത്തുന്നതായിരിക്കും.
സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച നടപടികള്‍ കെ.എസ്.ആര്.ടി.സി. നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥ കള്‍ക്കും സാങ്കേതിക മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കും.ഒരു ബസ് സ്പോണ്സര് ചെയ്യു ന്നതിലൂടെ നിരവധി യാത്രക്കാര്‍ക്ക് മികച്ച പൊതുഗതാഗത സേവനം ലഭ്യമാക്കുന്നതില്‍ നേരിട്ട് പങ്കാളിയാകാം. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് സാന്നിധ്യം വളര്‍ത്തുന്നതിനൊപ്പം തന്നെ സാമൂഹി ക പ്രതിബദ്ധതയും ഉയര്‍ത്തുന്നതിനുള്ള മികച്ച അവസരമാണ് ഈ പദ്ധതി നല്‍കുന്നത്.
