മണ്ണാര്‍ക്കാട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായി താപനില ഉയര്‍ന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. മഴയുടെ ലഭ്യതയിലുണ്ടായ വലിയ കുറവ് പുഴകളിലും മറ്റു ജലസ്രോതസ്സുകളിലും ജലനിരപ്പ് താഴാനും ഇടയാക്കുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 27 ശതമാനം മഴക്കുറവാ ണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇക്കാലയളവില്‍ സാധാരണ ലഭിക്കേണ്ട 1425.7 മില്ലീമീറ്റര്‍ മഴയ്ക്ക് പകരം 1039.1 മില്ലീമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചതെന്ന് തിരുവനന്തപുരം ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഇടവപ്പാതി അവസാനപാദത്തിലെത്തിയിട്ടും മഴ ഒളിച്ചുകളി തുടരുന്നത് കര്‍ഷകരുടെ നെഞ്ചില്‍ ആധിനിറയ്ക്കുകയാണ്. മഴയില്ലാത്തതിനാല്‍ തെങ്കരയിലെ പാടശേഖരങ്ങളില്‍ ഞാറ്റടി പറിച്ചുനടാന്‍ കഴിയാതെ കര്‍ഷകര്‍ പ്രതിസന്ധിയിലാ യി.ഓണത്തിന് ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഈ ചൂടില്‍ മറ്റ് കാര്‍ഷിക വിളകള്‍ ഉണങ്ങിപ്പോകുമോയെന്ന ആശങ്കയുമുണ്ട്.
താലൂക്കിലെ പ്രധാന പുഴകളായ കുന്തിപ്പുഴ, വെള്ളിയാര്‍ പുഴകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്ന് പലയിടങ്ങളിലും മണല്പരപ്പും തെളിഞ്ഞുതുടങ്ങി. വെള്ളിയാര്‍ പുഴ യില്‍ ആളുകള്‍ അലക്കാന്‍ ഉപയോഗിക്കുന്ന കല്ലുകള്‍ പുഴയുടെ മധ്യഭാഗത്തേക്ക് എത്തിച്ചിരി ക്കുന്ന കാഴ്ചയാണുള്ളത്. ഒരു മാസം മുന്‍പ് മലവെള്ളപ്പാച്ചിലുണ്ടായി കണ്ണംകുണ്ട് കേസ്വേയിലൂ ടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നിടത്താണ്, ഇപ്പോള്‍ പുഴ മെലിഞ്ഞൊ ഴുകുന്ന ദുസ്ഥിതിയുള്ളത്. അതേസമയം, മലവാരങ്ങളില്‍ നിന്നുള്ള നീരൊഴുക്കുള്ളതിനാല്‍ കാഞ്ഞി രപ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നിട്ടില്ലെന്നത് ആശ്വാസകരമാണ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 97.5 മീറ്ററാണെങ്കിലും, വ്യാഴാഴ്ച 96.57 മീറ്റര്‍ ജലനിരപ്പാണ് രേഖപ്പെ ടുത്തിയത്.
ഇടവപ്പാതി കൈവിട്ടെങ്കിലും തുലാവര്‍ഷം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ജനങ്ങളും. എന്നാല്‍ മഴ വൈകുകയും താപനില ഇനിയും ഉയരുകയും ചെയ്താല്‍ വരുംദിവങ്ങ ളില്‍ കടുത്ത പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം.ഇതിനിടയിലുള്ള വൈദ്യുതി തടസ്സവും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ട്.
