തെങ്കര:ശാസ്ത്രീയവും സാങ്കേതികവുമായ ആശയങ്ങളും അറിവുകളും പകര്ന്നുനല്കി ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയെന്ന ലക്ഷ്യത്തോടെ തെങ്കരയിലെ ക്ഷീരകര് ഷകര്‍ക്കായി സമ്പര്‍ക്കപരിപാടി സംഘടിപ്പിച്ചു. ക്ഷീരവികസന വകുപ്പും തെങ്കര ക്ഷീരോല്‍ പ്പാദക സഹകരണ സംഘവും സംയുക്തമായി നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. തെങ്കര ക്ഷീര സംഘം പ്രസിഡന്റ് എന്‍.പി ജോര്‍ജ്ജ് അധ്യ ക്ഷനായി.ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സി.രാധിക ക്ലാസെടുത്തു. ക്ഷീര സംഘം ഡയറക്ടര്‍ കെ. ബാബുരാജ്, സെക്രട്ടറി രുഗ്മണി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്വിസ് മത്സരത്തില്‍ അജിത,ജോളി ബേബി,ചന്ദ്രന്,വസന്ത,പ്രകാശന്,സര്‍ഫുന്നീസ,പത്മകുമാര്‍,മാലതി,ഇന്ദിര,രാജന് കപ്പലങ്ങാട്ടില്എന്നിവര് വിജയിച്ചു.വിജയികള്‍ക്ക് സമ്മാനങ്ങളും നല്കി.
