അലനല്ലൂര്‍:റെവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതോടെ കണ്ണംകുണ്ട് പാലവുമായി ബന്ധപ്പെട്ട നാടിന്റെ പ്രതീക്ഷകള്‍ കൂടുതല്‍ കരു ത്താര്ജ്ജിക്കുന്നു. പാലം നിര്‍മാണവുമായ ബന്ധപ്പെട്ട നടപടികള്‍ റെവന്യു-പൊതുമരാമത്ത് വകുപ്പുകള്‍ ചേര്‍ന്ന് ത്വരിതഗതിയിലാണ് ഏകോപിപ്പിക്കുന്നത്. എസ്റ്റിമേറ്റിന്റെ സാങ്കേതിക അനുമതി ലഭ്യമായ ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് അധികൃ തര്. നവംബര്‍ മാസത്തോടെ നിര്‍മാണ നടപടികള്‍ തുടങ്ങാനാണ് തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗം തീരുമാനിച്ചത്. ഇതേതുടര്‍ന്നാണ് മറ്റുനടപടികള്‍ക്ക് വേഗമേറിയിട്ടുള്ളതും.
പാലം നിര്‍മിക്കാന്‍ 14.14കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭ്യമായാല്‍ വൈകാതെ തന്നെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്യും. പുഴയ്ക്ക് കുറുകെ നില വിലുള്ള ചപ്പാത്ത് പാലത്തിന് സമാന്തരമായാണ് പുതിയ പാലം പണിയുക. 54 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മൂന്ന് മീറ്ററോളം ഉയരമുണ്ടാകുന്ന പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാതയും റാമ്പുമുണ്ടാകും. പാസേജുകള്‍ ഉള്‍പ്പടെ വേണ്ട കാര്യങ്ങളെ കുറിച്ച് പാരിസ്ഥിതിക ആഘോത പഠനത്തിനെത്തുന്ന ഏജന്‍സിക്ക് മുന്‍പാകെ ബോധിപ്പിക്കാനാണ് കഴിഞ്ഞദിവസം സ്ഥലസന്ദര്ശനത്തിയ റെവന്യുസംഘം നിര്‍ദേശിച്ചി ട്ടുള്ളത്.
പുഴയുടെ ഇരുകരകളില്‍ നിന്നായി അഞ്ചു ഭൂവുടമകളില്‍ നിന്നായി 29 സെന്റ് സ്ഥലമാണ് പാലം നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. ഭൂമി സംബന്ധമായതുള്‍പ്പടെയുള്ള രേഖകള്‍ സമര്പ്പി ക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം തുക വിതരണം ചെയ്യുമെന്ന ഉറപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. കണ്ണംകുണ്ടില്‍ ഉയരം കൂടിയ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമു ണ്ട്. മഴക്കാലത്ത് വെള്ളിയാര്‍പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുന്ന ഘട്ടത്തില്‍ നിലവിലെ കോസ്വേ വെള്ളത്തില്‍ മുങ്ങിയാല്‍ അലനല്ലൂരില്‍ നിന്നും എടത്താട്ടുകരയിലേക്കും തിരിച്ചുമു ള്ള യാത്ര മുടങ്ങാറാണ് പതിവ്.ഇത്തരം സാഹചര്യങ്ങളില്‍ 15 കിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചു വേണം വാഹനയാത്രക്കാര്‍ക്ക് അലനല്ലൂരിലേക്കും എടത്തനാട്ടുകരയിലേക്കും എത്താന്‍.

ശ്രദ്ധിക്കുക: www.unveilnewser.com എന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത കള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ളതാണ്. ഞങ്ങളുടെ അനുമതിയി ല്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാ രം ശിക്ഷാര്‍ഹമാണ്. അണ്‍വെയ്ല്‍ ന്യൂസറില് വരുന്ന വാര്‍ത്തകള്‍ സ്ഥിരമായി കോപ്പി ചെയ്യു ന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചവരുന്നുണ്ട്. കോപ്പയടി പ്രവര്‍ത്തന ത്തില്‍ നിന്നും പിന്തിരിഞ്ഞോട്ടെയെന്ന നിലയിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. എന്നാല്‍ മറ്റൊ രാളുടെ അധ്വാനത്തെ യാതൊരു കൂസലോ സങ്കോചമോ ഇല്ലാതെ കോപ്പിയടിച്ച് തന്റെതെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന പ്രവണത തുടരുകയാണ്. സ്ക്രീന്‍ ഷോട്ടുകള്‍ സഹിതം സൈബര്‍ സെല്ലില്‍ പരാതിപ്പെടാനാണ് തീരുമാനം. മാന്യമായ മാധ്യമപ്രവര്‍ത്തന ത്തെ മാനിക്കുക, വാര് ത്തകള് ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.