അഗളി: അട്ടപ്പാടിയില്‍ ഭവാനിപ്പുഴയില്‍ ചാക്കില്‍കെട്ടിയനിലയില്‍ കണ്ടെത്തിയ രണ്ട് മൃത ദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്കരിച്ചു. പശ്ചിമബംഗാള്‍ സ്വദേശികളായ പ്രോണിത (35) മകള്‍ ജോഹിത (4) എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്കരി ച്ചത്.ബുധനാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെത്തിയ ഭര്‍ത്താവ് ചുനു മുര്‍മു, സഹോദരന് പ്രബിന് കുമാര്‍ സ്വരണ്‍ എന്നിവരണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. മറ്റുബന്ധുക്കളും ഒപ്പ മുണ്ടായിരുന്നു.
സംഭവത്തില്‍ രണ്ട് മാസമായി യുവതിയുടെ കൂടെ താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സ്വദേശി പ്രവോദ് ദാസിനെ പൊലിസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച അലിപുര്‍ദ്വാറില്‍ നിന്നാണ് ഇയാളെ അഗളി പൊലിസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച വിമാനമാര്‍ഗം തിരികെ എത്തിക്കാനാണ് ശ്രമം.
ഞായറാഴ്ചയാണ് പുതൂര്‍ ചീരക്കടവ് ഭാഗത്ത് പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃത ദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തലയും ഉടലും വേവ്വെറെ ചാക്കുകളിലാക്കി പുഴയില്‍ തള്ളിയനിലയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചമുതല്‍ യുവതിയെ യും കുഞ്ഞിനെയും കാണാനില്ലെന്നാണ് വിവരം. മേലേ കോട്ടത്തറയില്‍ ഒരുമാസമായി തോട്ടം തൊഴിലാളികളായി ജോലി ചെയ്തുവരികയായിരുന്നു യുവതിയും പ്രവോദും. ജോലിസ്ഥലത്തെ ത്തി കൂലി വാങ്ങിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നു.അഗളി ഡി.വൈ.എസ്.പി. ആര്.അശോ കിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
