കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ 13-ാംവാര്ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എം മുഹമ്മദ് അഷ്റഫ് വരാണാധികാരിയായ പഞ്ചായത്ത് സെക്രട്ടറി ഇ.എം അസീസിന് മുന്‍പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. സി.പി. എം. മണ്ണാര്‍ക്കാട് ഏരിയ സെക്രട്ടറി എന്‍.കെ നാരായണന്‍കുട്ടി, ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍, ലോക്കല്‍ സെക്രട്ടറി സി.പി സജി, സി.പി.ഐ. ജില്ലാ എക്സിക്യുട്ടിവ് അംഗം പി. ശിവദാസന്‍, മറ്റ് മുന്നണിനേതാക്കളായ കെ.കോമളകുമാരി, പി.ജി വല്സന്, വീരാന്‍ സാഹിബ്, ഗോപിനാഥ്, ഉണ്ണിക്കുട്ടന്, കെ.രാധാകൃഷ്ണന്, എം.എം തങ്കച്ചന്, എം.ചന്ദ്രന്, കെ.സി ഗിരീഷ്, കെ.മോഹന്‍ദാസ്, എം.യു രഞ്ജിത്ത്, പി.ആര് റെജിമോന് എന്നിവരും പത്രികാസമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.
