അഗളി: അട്ടപ്പാടിയില്‍ വനമേഖലയില്‍ നടത്തിയ കഞ്ചാവ് കൃഷി എക്സൈസും വനപാലകരും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചു.പാടവയല്‍ പഴയൂര്‍ ഉന്നതിയ്ക്ക് സമീപം വനത്തിനുള്ളില്‍ നട്ടുവള ര്ത്തിയിരുന്ന 153 കഞ്ചാവ് ചെടികളാണ് സംയുക്ത പരിശോധനയില്‍ പിടികൂടി നശിപ്പിച്ചത്.
പാടവയല്‍ പഴയൂര്‍ ഉന്നതിയില്‍ നിന്നും രണ്ട് കിലോമീറ്ററോളം വടക്കുമാറിയുള്ള വനമേഖലയി ല്‍ കഴിഞ്ഞദിവസമാണ് പരിശോധന നടത്തിയത്. മൂന്ന് തോട്ടങ്ങളിലായി ആകെ 21 തടങ്ങളിലാ യാണ് കഞ്ചാവ് ചെടികള്‍ നട്ടുപരിപാലിച്ചു വന്നിരുന്നത്.
അഗളി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കുഞ്ഞാലന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പരി ശോധന നടന്നത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിബു,പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പ്രമോദ്, ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രങ്കന്, രജീഷ്, ഭോജന്, വിഷ്ണു എന്നിവരും പങ്കെടുത്തു.
