മണ്ണാര്‍ക്കാട്: ഭിത്തിതുരന്ന് മൈബൈല്‍ കടയുടെ അകത്തുകയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ സുനീര്‍ ബാബു (46) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലായിലാണ് കേസിനാസ്പദമായ സംഭവം. കോടതിപ്പടിയിലെ ഐവറി മൊബൈല്‍ ഷോപ്പില്‍ നിന്നും 10 മൈബല്‍ ഫോണുകളും ടാബുമാണ് കവര്‍ന്നത്. തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെ ചൊവ്വാഴ്ച വൈ കിട്ട് പാലക്കാട് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളി ല്‍ ഇയാള്‍ക്കെതിരെ മോഷണകേസുകള്‍ ഉണ്ടെന്നും അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നതാണ് പതിവെന്നും എസ്.ഐ. വി.വിവേക് പറഞ്ഞു. സീനിയര്‍ സിവി ല്‍ പൊലിസ് ഓഫിസര്‍ രാജേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ റംഷാദ്, ബിബിന്‍, കൃഷ്ണ കുമാര്‍, രമേഷ്, അനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
