മണ്ണാര്‍ക്കാട്: സമഗ്ര ശിക്ഷാ കേരളം മണ്ണാര്‍ക്കാട് ബി.ആര്.സിയുടെ നേതൃത്വത്തില്‍ സംഘടി പ്പിച്ച ബി.ആര്.സി തല ‘ചങ്ങാതിക്കൂട്ടം’ ശ്രദ്ധേയമായി.പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സമൂഹത്തില്‍ ആത്മവിശ്വാസവും സന്തോഷവും ഉറപ്പാക്കുന്നതിനുള്ള ഉള്ക്കൊ ള്ളല്‍ വിദ്യാഭ്യാസമെന്ന ആശയവുമായാണ് പോത്തോഴിക്കാവ് മുഹമ്മദ് ജാബിറിന്റെ വീട്ടിലേ ക്ക് ചങ്ങാതിക്കൂട്ടമെത്തിയത്.
മണ്ണാര്‍ക്കാട് എം.ഇ.എസ്. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ജാബിര്‍.പൂര്‍ണ്ണമായും സ്കൂള്‍ ദിനങ്ങളില്‍ പങ്കെടുക്കാന്‍ വൈകല്യങ്ങള്‍ കാരണം ജാബിറിന് സാധിക്കാറില്ല.ഈ അവസര ത്തിലാണ് സ്വന്തം ക്ലാസ് മുറിയിലെ കുട്ടികള്‍ ജാബിറിനെ കാണാനെത്തിയത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. സജ്ന ടീച്ചര്‍ ചങ്ങാതിക്കൂട്ടം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ടി. ഷൗക്കത്തലി മുഖ്യാതിഥിയായി.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.നസീര്‍ ബാബു സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര് ചടങ്ങില്‍ പങ്കെടു ത്തു.കുട്ടികള്‍ക്കായി വിവിധങ്ങളായ കലാപരിപാടികളും ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമായി അരങ്ങേറി.
