അഗളി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി അട്ടപ്പാടിയില്‍ എക്സൈസ് നടത്തിയ പരിശോധ നയില്‍ മൂന്നര ലിറ്റര്‍ വാറ്റുചാരായവുമായി മധ്യവയസ്ക പിടിയിലായി. കോട്ടത്തറ വീട്ടിക്കുണ്ട് ഉന്നതിയിലെ തുളസി (55) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയാണ് സംഭവം. വീട്ടില്‍ ചാരായം വാറ്റുന്നതിനായി വാഷ് തയാറാക്കി സൂക്ഷിച്ചുവെന്നതിന് ഇവര്‍ക്കെതിരെ മറ്റൊരു അബ്കാരി കേസും നിലവിലുണ്ടെന്ന് എക്സൈസ് അറിയിച്ചു. അഗളി എക്സൈസ് ഇന്‍സ്പെക്ടര്‍ കുഞ്ഞാലന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനിയില് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിബു, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അബ്ദുറഹ്മാന്, ഭോജന്, വനിത സിവില്‍ എ്കസൈസ് ഓഫിസര്‍ ഷബ്ന ഉമ്മര്‍ എന്നിവരും പങ്കെടുത്തു.
