മണ്ണാര്‍ക്കാട്: കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും മാനസിക-സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 10 വരെ ആത്മഹത്യാ പ്രതിരോധ കാംപെയിന് സംഘടിപ്പിക്കുന്നു. ലോക ആത്മഹത്യ പ്രതിരോധ ദിനമായ വ്യാഴാഴ്ച വനിതാ ശിശുവികസന തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സം സ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
‘സംഭാഷണം ആരംഭിക്കൂ – നമുക്ക് സംസാരിക്കാം, കേള്‍ക്കാം, പിന്തുണയ്ക്കാം’ എന്ന സന്ദേശ ത്തെ മുന്‍നിര്‍ത്തിയാണ് കാംപെയിന് നടപ്പിലാക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യ വിഷയ ങ്ങളില്‍ അവബോധം വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദ്ദത്തിന്റെയും ആത്മഹത്യാ ചിന്തകളു ടെയും മുന്നറിയിപ്പ് സൂചനകള്‍ നേരത്തെ തിരിച്ചറിയുക, സഹായം തേടാന്‍ അവസരമൊരുക്കു ക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പഠനസമ്മര്‍ദ്ദം, പരീക്ഷാ പരാജയം, കുടുംബപ്രശ്നങ്ങള്‍, മാതാപിതാക്കളുടെ അമിത പ്രതീക്ഷ കള്‍, ബന്ധങ്ങളിലെ പ്രശ്നങ്ങള്‍, ഏകാന്തത എന്നിവ കുട്ടികളുടെ മാനസികാവസ്ഥയെ ഗുരുത രമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സൈബര്‍ബുള്ളിയിംഗ്, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം, ഓണ്‍ലൈന്‍ ഗെയിമിംഗ് തുടങ്ങിയ ഘടകങ്ങളും വലിയതോതി ല്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് കാംപെയിന് രൂപം നല്കിയിരി ക്കുന്നത്.
കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണയും വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറല്‍ സംവിധാനവും ഇതിലൂടെ ഉറപ്പാക്കും. കാംപെയിന്റെ ഭാഗമായി വിവിധ സ്കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികളും കൗണ്‍സിലിംഗ് പിന്തുണയും ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
