പാലക്കാട്: വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കുട്ടികളുടെ ആരോഗ്യ പരിശോധന കാംപെയിന് ബാല്യസ്പന്ദനത്തിന് ജില്ലയില്‍ തുടക്കമായി. കുട്ടികളിലെ വളര്‍ച്ചാ സംബന്ധമായ പ്രശ്നങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സയും തുടര്‍പരിചരണവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ത്രൈമാസ പദ്ധതി യിലൂടെ ജില്ലയിലെ മൂന്ന് മുതല്‍ ആറു വയസുവരെ അങ്കണവാടിയില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടിക ളുടെ ആരോഗ്യവും വളര്‍ച്ചയും തുടര്‍ച്ചയായി നിരീക്ഷിക്കും. സെപ്റ്റംബര്‍ രണ്ടുമുതല്‍ ആരോ ഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ പരിശോധന നടന്നുവരുന്നുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ പരിശോധന നടത്തുന്നതിനാല്‍ കാഴ്ച, കേള്‍വി, പോഷകാഹാരക്കുറവ് എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലെ ജീവന ക്കാര് അങ്കണവാടികളിലെത്തിയാണ് പരിശോധന നടത്തുന്നത്. ”ആരോഗ്യമുള്ള ബാല്യം ശക്ത മായ ഭാവി” എന്ന ലക്ഷ്യത്തിനായി എല്ലാ രക്ഷിതാക്കളും കുട്ടികളെ പരിശോധനയില്‍ പങ്കെടു പ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം കുഴല്‍ മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ഷക്കീന നിര്‍വഹിച്ചു. കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.റിയാസ് മുഖ്യപ്ര ഭാഷണം നടത്തി. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ ടി.വി. മിനിമോള്‍, കുഴല്‍മന്ദം സി.ഡി. പി.ഒ. എസ്. വനജ, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. അനൂപ് റസാഖ്, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫിസര്‍ എസ്. സയന, ഡിസ്ട്രിക്റ്റ് പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് റോസ്ലി, തേങ്കുറിശ്ശി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആരോഗ്യ പരിശോധന, പോഷകാഹാര പ്രാധാന്യം ഉള്‍ക്കൊള്ളുന്ന ബോധവത്കരണ ക്ലാസ്, പോഷകാഹാര പ്രദര്‍ശനം എന്നിവയും നടന്നു.
