മണ്ണാര്‍ക്കാട്: കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലു മുള്ള പ്രവാസി കേരളീയര്‍ക്കും കുടുംബങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസില്‍ അക്ഷയ സെന്ററുകള്‍ വഴിയും എന്റോള്‍ ചെയ്യാം.പരമാവധി ആളുകള്‍ക്ക് നോര്‍ക്ക കെയര്‍ എന്റോള്‍മെന്റ് സേവനം ലഭിക്കുന്നതിനായാണ് നടപടി. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പോസ്റ്ററുകള്‍ തിരുവനന്തപുരത്ത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു.അക്ഷയ ഡയറക്ടര്‍ സന്ദീപ് കുമാര്‍, നോര്‍ക്ക റൂട്സ് സി.ഇ.ഒ. രാജേഷ് മാധവന് , ജനറല്‍ മാനേജര്‍ പ്രകാശ് പി.ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളില്‍ നോര്‍ക്ക കെയര്‍ പ്ലസ് എന്റോ ള്‍മെന്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സും ഒരു കോടി രൂപ വരെ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്ന പദ്ധതിയാണിത്. പങ്കാളി, കുട്ടികള്‍ എന്നിവ ര്‍ക്കൊപ്പം 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേര്‍ക്കാം എന്നതാണ് ഇതിലെസവിശേഷ ത. നിലവിലുള്ള രോഗങ്ങള്‍ക്കും ക്ലെയിം ലഭിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി ആദ്യ എന്റോള്‍മെന്റ് സമയത്ത് അംഗങ്ങളാകാന്‍ കഴിയാത്തവര്‍ ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് പ്രവാസികള്‍ ആവശ്യം ഉന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാ ര്യം പരിഗണിച്ചതിന്റെ ഭാഗമായി രണ്ടാം ഘട്ട എന്റോള്‍മെന്റ് നടത്തിവരുന്നു. സെപ്റ്റംബര്‍ 18 വരെ പദ്ധതിയില്‍ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എന്റോള്‍മെന്റില്‍ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങള്‍ നോര്‍ക്ക കെയര്‍ പ്ലസില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. മൊത്തം എന്റോള്‍ ചെയ്ത കുടുംബങ്ങള്‍ അന്‍പത്തി അയ്യായിരമായി.
