മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് വ്യാപാരഭവനില്‍ നടന്ന ആഘോഷപരിപാടികള്‍ യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം ഓണസന്ദേശം നല്കി. ഷമീര്‍ യൂണിയന്, സന്ധ്യ എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയുമുണ്ടായി. വനിതാ വിങ് ഭാരവാഹികളായ വിജി, വിജയശ്രീ മറ്റുഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
