പാലക്കാട്: കന്യാകുമാരി-ദിബ്രുഗഡ് എക്സപ്രസില്‍ യാത്രക്കാരിയായ യുവതിയെ ഉപദ്രവിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ റെയില്‍വേ പൊലിസ് പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി സെന്തു ഷെയ്ഖ് (42) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് നിന്നും ഈറോഡിലേക്ക് ജനറല്‍ കോച്ചില്‍ യാത്രചെയ്യുകയായിരുന്ന പെണ് കുട്ടിയാണ് ആക്രമണത്തിനിരയായത്.യുവതി പരാതി പ്പെട്ടതോടെ പാലക്കാട് ജംങ്ഷന് എത്തു ന്നതിന് തൊട്ടുമുന്‍പ് പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് റെയില്‍വേ പൊലിസ് നടത്തിയ തിരച്ചിലില്‍ മറ്റൊരു ട്രെയിനില്കറി രക്ഷ പ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുക യായിരുന്നു. എ.എസ്.ഐമാരായ വി.എം ഷക്കീര്‍, കൃഷ്ണ കുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ മാരായ വിഷ്ണു, ഗോകുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി യ പ്രതിയെ റിമാന്‍ഡ് ചെയ്തു.
